---
title: "ഡൽഹിയിലെ അറസ്റ്റ്; നാദാപുരത്ത് സിപിഐയുടെ പ്രതിഷേധം"
english_title: "CPI Holds Protest in Nadapuram Over Delhi Arrests"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385227/cpi-protest-nadapuram-delhi-arrests"
published_at: "2026-10-02T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfc8dc30e82_abu-dhabi-jiran-new-residents.jpg"
keywords: ["CPI", "Nadapuram", "DelhiProtest", "SantoshKumar", "ElectionCommission"]
---

# ഡൽഹിയിലെ അറസ്റ്റ്; നാദാപുരത്ത് സിപിഐയുടെ പ്രതിഷേധം

> **Lead Summary:** നാദാപുരം: ഡൽഹി ജന്തർ മന്ദറിൽ ഇടതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധ സമരത്തിനിടെ രാജ്യസഭാ എം.പിയും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ പി. സന്തോഷ് കുമാറിനെയും മറ്റ് ഇടത് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

## Article Content

നാദാപുരം: ഡൽഹി ജന്തർ മന്ദറിൽ ഇടതുപക്ഷ സംഘടനകൾ നടത്തിയ പ്രതിഷേധ സമരത്തിനിടെ രാജ്യസഭാ എം.പിയും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായ പി. സന്തോഷ് കുമാറിനെയും മറ്റ് ഇടത് നേതാക്കളെയും അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.ഐ നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നാദാപുരത്ത് പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.

എസ്.ഐ.ആർ നിർത്തലാക്കുക, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡൽഹിയിലെ പ്രതിഷേധം.

നാദാപുരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. ഗവാസ് ഉദ്ഘാടനം ചെയ്തു. ടി. സുഗതൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി ശ്രീജിത്ത് മുടപ്പിലായി, സി. സുരേന്ദ്രൻ, സി.കെ. ബാലൻ, കളത്തിൽ സുരേന്ദ്രൻ, വിമൽ കുമാർ കണ്ണങ്കൈ, ഇ. രാജൻ, വൈശാഖ് കല്ലാച്ചി, അശ്വിൻ മനോജ് എന്നിവർ സംസാരിച്ചു.

CPI organized a protest march and public meeting in Nadapuram against the arrest of Rajya Sabha MP P. Santosh Kumar and other Left leaders during a demonstration at Delhi’s Jantar Mantar. The protest raised demands to scrap the SIR and remove Chief Election Commissioner Gyanesh Kumar.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385227/cpi-protest-nadapuram-delhi-arrests)