---
title: "'യങ് ഡെമോക്രാറ്റ്സ്'; യുവശക്തിയുടെ വരവറിയിച്ച് യങ് ഡെമോക്രാറ്റ്സ് റാലി"
english_title: "Young Democrats Rally Marks Formal Launch in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385229/young-democrats-rally-nadapuram-launch"
published_at: "2026-10-02T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfca5970c4b_young-democrats-rally-nadapuram-launch.jpg"
keywords: ["YoungDemocrats", "SDPI", "Nadapuram", "YouthRally", "StudentPolitics"]
---

# 'യങ് ഡെമോക്രാറ്റ്സ്'; യുവശക്തിയുടെ വരവറിയിച്ച് യങ് ഡെമോക്രാറ്റ്സ് റാലി

> **Lead Summary:** നാദാപുരം : എസ് ഡി പി ഐയുടെ വിദ്യാർത്ഥി യുവജന വിഭാഗമായ 'യങ് ഡെമോക്രാറ്റ്സ്' അതിന്റെ മണ്ഡലംതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നാദാപുരം ടൗണിൽ ഇന്ന് നടത്തിയ റാലി പുതിയ യുവജന പ്രസ്ഥാനത്തിന്റെ ശക്തമായ രംഗപ്രവേശം വിളിച്ചോതുന്നതായി.

## Article Content

നാദാപുരം : എസ് ഡി പി ഐയുടെ വിദ്യാർത്ഥി യുവജന വിഭാഗമായ 'യങ് ഡെമോക്രാറ്റ്സ്' അതിന്റെ മണ്ഡലംതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് നാദാപുരം ടൗണിൽ ഇന്ന് നടത്തിയ റാലി പുതിയ യുവജന പ്രസ്ഥാനത്തിന്റെ ശക്തമായ രംഗപ്രവേശം വിളിച്ചോതുന്നതായി.

ബാന്റ് വാദ്യങ്ങളുടെയും വിവിധ കലാരൂപങ്ങളുടെയും അകമ്പടിയോടെ നടന്ന വർണശബളമായ റാലിയിൽ നൂറുകണക്കിന് വിദ്യാർഥി യുവജനങ്ങൾ അണിനിരന്നു.

റാലിക്ക് മുന്നോടിയായി നാദാപുരം എം വൈ എം ഓഡിറ്റോറിയത്തിൽ നടന്ന അസംബ്ലി, യൂത്ത് കൗൺസിലിനു ജില്ലാ കൺവീനർ അഡ്വ. ഇ.കെ. മുഹമ്മദലി പതാക ഉയർത്തിയതോടെ തുടക്കമായി.

യങ് ഡെമോക്രാറ്റ്സ് ജില്ലാ ജോ. കൺവീനർ ഡോ. മുഹമ്മദ് തൻഈം അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡണ്ട് ഇബ്രാഹിം തലായി ഉദ്ഘാടനം ചെയ്തു. അഡ്വ. മുഹമ്മദ് റിഫ വിഷൻ പേപ്പർ അവതരിപ്പിച്ചു.

ജില്ലാ ഓർഗനൈസിങ് കമ്മിറ്റി അംഗം റയീസ് കൂടാട്ട് യങ് ഡെമോക്രാറ്റ്സിന്റെ പുതിയ മണ്ഡലം ഭാരവാഹികളെ പ്രഖ്യാപിച്ചു. അഡ്വ. മുഹമ്മദലി ഇ.കെ., അയ്യൂബ് ടി., ഷഹീറ റഷീദ്, അൻസാർ പേരോട് എന്നിവർ സംസാരിച്ചു.

അസംബ്ലി കമ്മിറ്റി ഭാരവാഹികളായി ഷൗക്കത്തലി പിടികെ (പ്രസിഡൻ്റ്), ആതിക അഷ്റഫ്, അഷ്കർ ബിൻ മുസ്തഫ (വൈസ് പ്രസിഡൻ്റുമാർ), മുഹമ്മദ് മുക്താർ, ഫാത്തിമ അൻവർ (സെക്രട്ടറിമാർ), നസീജ് സി.കെ. (ട്രഷറർ), കമ്മിറ്റി അംഗങ്ങളായി മുസ്ബാഹുൽ ഹഖ്, അഫീഫ, ഷഹീൻ ഖാലിദ്, ഫാസില സുബൈർ, മുഹമ്മദ് നാഫി എന്നിവരെ യൂത്ത് അസംബ്ലി പ്രഖ്യാപിച്ചു.

Young Democrats, the student-youth wing of SDPI, launched its constituency-level activities with a rally in Nadapuram town. Hundreds of students and young people took part in the colorful procession, followed by an assembly where district and local office-bearers were announced.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385229/young-democrats-rally-nadapuram-launch)