---
title: "തൂണേരിയിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു"
english_title: "Senior Citizens’ Day Celebrated in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385233/thuneri-senior-citizens-day-event"
published_at: "2026-10-02T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfcdd8b1b32_thuneri-senior-citizens-day-event.jpg"
keywords: ["SeniorCitizens", "Thuneri", "KeralaNews", "CommunityEvent", "MLA"]
---

# തൂണേരിയിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു

> **Lead Summary:** തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സായൂജ്യം വയോജന സഭയുടെയും ആഭിമുഖ്യത്തിൽ തൂണേരി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

## Article Content

തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തിന്റെയും സായൂജ്യം വയോജന സഭയുടെയും ആഭിമുഖ്യത്തിൽ തൂണേരി ബ്ലോക്ക് ഓഡിറ്റോറിയത്തിൽ വയോജന ദിനാചരണം സംഘടിപ്പിച്ചു. നാദാപുരം എം.എൽ.എ കെ.എം. അഭിജിത്ത് ഉദ്ഘാടനം ചെയ്തു.

ടി.കെ. ദാമു മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഏഴ് പഞ്ചായത്തുകളിൽ നിന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ച തെരഞ്ഞെടുക്കപ്പെട്ട വയോജനങ്ങളെ ചടങ്ങിൽ ആദരിച്ചു. കെ.എം. അഭിജിത്ത് എം.എൽ.എ, ബ്ലോക്ക് പ്രസിഡന്റ് കെ.പി. പ്രദീഷ്, ബ്ലോക്ക് മെമ്പർ ടി.പി. പുരുഷു, ഡി.വൈ.എസ്.പി പി.എം. മനോജ്, ഷീമ വള്ളിൽ, രമ മടപ്പള്ളി എന്നിവർ ചേർന്ന് വയോജനങ്ങളെ പൊന്നാടയണിയിച്ചു.

കെ.പി. പ്രദീഷ്, പി.എം. മനോജ്, ഷീമ വള്ളിൽ, ടി.പി. പുരുഷു, രമ മടപ്പള്ളി, സൂപ്പി നരിക്കിക്കാട്ടരി, ടി.കെ. രാജൻ മാസ്റ്റർ, എം.കെ. പീതാംബരൻ മാസ്റ്റർ, എം.കെ. അശോകൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.

എം. ശങ്കരൻ മാസ്റ്റർ നന്ദി പറഞ്ഞു.

Senior Citizens’ Day was organized at the Thuneri Block Auditorium under the joint auspices of the Thuneri Block Panchayat and Sayujyam Vayojana Sabha. Nadhapuram MLA K.M. Abhijith inaugurated the event, where selected senior citizens from seven panchayats were honoured for their achievements in various fields.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385233/thuneri-senior-citizens-day-event)