---
title: "‘സ്വച്ഛത ഹി സേവ’ പദ്ധതിയിൽ നാദാപുരം ടൗൺ ശുചീകരിച്ചു"
english_title: "Nadapuram Town Cleaned Under Swachhata Hi Seva Initiative"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385244/nadapuram-town-cleaned-swachhata-hi-seva"
published_at: "2026-10-02T21:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfd84febe7d_nadapuram-town-cleaned-swachhata-hi-seva.jpg"
keywords: ["SwachhataHiSeva", "Nadapuram", "KeralaPanchayat", "CleanlinessDrive", "HarithaKarmaSena"]
---

# ‘സ്വച്ഛത ഹി സേവ’ പദ്ധതിയിൽ നാദാപുരം ടൗൺ ശുചീകരിച്ചു

> **Lead Summary:** നാദാപുരം: ‘സ്വച്ഛത ഹി സേവ’ പദ്ധതിയുടെ ഭാഗമായി നാദാപുരം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: ‘സ്വച്ഛത ഹി സേവ’ പദ്ധതിയുടെ ഭാഗമായി നാദാപുരം ടൗണിൽ ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.വി. ജയലക്ഷ്മി ടീച്ചർ, പഞ്ചായത്ത് സെക്രട്ടറി സുജിത്ത് ടി.വി, പഞ്ചായത്ത് അംഗങ്ങളായ അബ്ബാസ് കണയ്ക്കൽ, അജയകുമാർ വി.വി, റിനീഷ്, സൗമ്യ നെല്ലിയുള്ളതിൽ, സുമയ്യ ജാബിർ, അപർണ, ഉമേഷ് പെരുവങ്കര, ആയിഷ ഗഫൂർ എന്നിവർ നേതൃത്വം നൽകി.

ഹെൽത്ത് ഇൻസ്പെക്ടർ സീന, ഹരിതകർമസേനാംഗങ്ങൾ, പഞ്ചായത്ത് എഫ്.ടി.എസ് ജീവനക്കാരായ മോഹനൻ, ഗിരിജ, സുജാത, സജീവൻ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു.

Nadapuram town saw a cleanliness drive as part of the ‘Swachhata Hi Seva’ campaign. The event was inaugurated by Nadapuram Grama Panchayat President Safeera Moonamkuni, with local officials, health staff and Haritha Karma Sena members participating.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385244/nadapuram-town-cleaned-swachhata-hi-seva)