---
title: "മന്ത്രി ഒ. ജെ. ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം"
english_title: "Youth Congress Protests in Nadapuram Over Attack on O. J. Janish’s Vehicle"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385248/youth-congress-nadapuram-protest-vehicle-attack"
published_at: "2026-10-02T22:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfe1512d480_youth-congress-nadapuram-protest-vehicle-attack.jpg"
keywords: ["YouthCongress", "PoliticalProtest", "KeralaPolitics", "KannurAttack", "YouthWing"]
---

# മന്ത്രി ഒ. ജെ. ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണം; നാദാപുരത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം

> **Lead Summary:** നാദാപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും യുവജനക്ഷേമ–കായിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ ഒ. ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നാദാപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

## Article Content

നാദാപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും യുവജനക്ഷേമ–കായിക-രജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ ഒ. ജെ. ജനീഷിന്റെ വാഹനത്തിന് നേരെ കണ്ണൂരിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റി നാദാപുരത്ത് പ്രതിഷേധം സംഘടിപ്പിച്ചു.

രാത്രി ഏറെ വൈകിയും തുടർന്ന പ്രതിഷേധം പോലീസിന്റെ അഭ്യർത്ഥന പ്രകാരം പിരിഞ്ഞുപോവുകയായിരുന്നു. ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും രാഷ്ട്രീയ പ്രവർത്തന സ്വാതന്ത്ര്യത്തെയും തടസ്സപ്പെടുത്തുന്ന അക്രമസംഭവങ്ങൾ അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

യൂത്ത് കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും മന്ത്രിമാരെയും ആക്രമിച്ച് നാട്ടിൽ സമാധാനം നഷ്ടപ്പെടുത്താനുള്ള തീരുമാനവുമായി മുന്നോട്ട് പോകാനാണ് സി.പി.ഐ.എം.ന്റെ ശ്രമമെങ്കിൽ അതിനെ തെരുവിൽ നേരിടാനും യൂത്ത് കോൺഗ്രസിനറിയാമെന്നും നേതാക്കൾ പറഞ്ഞു.

നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് അനസ് നങ്ങാണ്ടി, ജില്ലാ സെക്രട്ടറി അഖില മര്യാട്ട്, അർജ്ജുൻ കായക്കൊടി, സാജിദ് മാസ്റ്റർ, ഫസൽ മാട്ടാൻ, ഡോൺ തോമസ്, ഷിജിൻ ലാൽ സി. എസ്., ആകാശ് ചീത്തപ്പാട്, ജസീർ ടി. പി., സിദ്ധാർഥ് കെ. പി., വരുൺ ദാസ്, ലാലു വളയം, നജ്മ യാസർ, ഫിറോസ് ചള്ളയിൽ, നിഖിൽ കൃഷ്ണ, രൂപേഷ് കിഴക്കേടത്ത്, റിയാസ് ഇയ്യംങ്കോട്, അർജ്ജുൻ പെരുവങ്കര, പ്രജിത്ത് മീത്തൽ, നിഖിൽ എം., അഷ്‌റഫ് ചെക്യാട്, സുജിത്ത്, റിയാസ് തൂണേരി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും രാഷ്ട്രീയ അക്രമങ്ങൾക്ക് അറുതി വരുത്തണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

The Nadapuram constituency committee of the Youth Congress staged a protest in Nadapuram against the attack on Minister O. J. Jeneesh’s vehicle in Kannur. The protest, which continued late into the night, ended after police requested the demonstrators to disperse. Leaders demanded strict action against those responsible and an end to political violence.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385248/youth-congress-nadapuram-protest-vehicle-attack)