---
title: "ഗാന്ധിജയന്തി ദിനത്തിൽ ചെക്യാട് ഗ്രാമപഞ്ചായത്തിൽ ശുചീകരണ മഹായജ്ഞവും പ്രത്യേക ഗ്രാമസഭയും"
english_title: "Chekkiad Panchayat Holds Cleanliness Drive and Special Gram Sabha on Gandhi Jayanti"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385256/chekkiad-panchayat-cleanliness-drive-gram-sabha"
published_at: "2026-10-02T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6abfe9e5b762e_chekkiad-panchayat-cleanliness-drive-gram-sabha.jpg"
keywords: ["GandhiJayanti", "ChekkiadPanchayat", "CleanlinessDrive", "GramSabha", "SwachhataAbhiyan"]
---

# ഗാന്ധിജയന്തി ദിനത്തിൽ ചെക്യാട് ഗ്രാമപഞ്ചായത്തിൽ ശുചീകരണ മഹായജ്ഞവും പ്രത്യേക ഗ്രാമസഭയും

> **Lead Summary:** പാറക്കടവ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തി ദിനത്തിൽ ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ മഹായജ്ഞവും പ്രത്യേക ഗ്രാമസഭയും സംഘടിപ്പിച്ചു.

## Article Content

പാറക്കടവ്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഗാന്ധിജയന്തി ദിനത്തിൽ ചെക്യാട് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ മഹായജ്ഞവും പ്രത്യേക ഗ്രാമസഭയും സംഘടിപ്പിച്ചു.

രാവിലെ 8 മണിക്ക് നടന്ന ശുചീകരണ മഹായജ്ഞം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. എച്ച്. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

തുടർന്ന് നടന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. എച്ച്. ഹമീദ് മാസ്റ്റർ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഹമ്മദ് കുറുവയിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജമീല സി. കെ. മെമ്പർമാരായ അബ്ദുള്ള കരിന്ത്രങ്കോട്ട്, ആത്തിക്ക മുഹമ്മദ്, റൈഹാനത്ത് പാറേമ്മൽ, ദ്വര കെ., ബീജ കെ. എന്നിവർ നേതൃത്വം നൽകി.

ജീവനക്കാരായ രമേശൻ പി. പി., പ്രവീഷ്, ബിജീഷ്, സുബിൻ , ഉമേഷ്, അർഷാദ്, സായൂജ്, അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ പി., ഹരിത കർമ്മസേന സെക്രട്ടറി റിബിഷ കെ., പ്രസിഡന്റ് ലിഷ എന്നിവരും പങ്കെടുത്തു.

ഗ്രാമപഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മസേന അംഗങ്ങൾ, വി. ബി. ജി. റാംജി തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ,പൊതുജനങ്ങളും , ഉദ്യോഗസ്ഥരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.

ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം വി. ബി. ജി. റാംജി, 2026-27 ജനകീയാസൂത്രണ ക്യാമ്പയിൻ (PPC) എന്നിവയുടെ ഭാഗമായി സ്വച്ഛതാ ഹി സേവ – കൈയോട് കൈ ക്യാമ്പയിനുമായി സംയോജിപ്പിച്ച് പ്രത്യേക ഗ്രാമസഭ ചേർന്നു.

ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ബിജുമോൻ പി ഗാന്ധിജിയുടെ ശുചിത്വ കാഴ്ചപ്പാടുകളെ പറ്റി വിശദീകരിച്ചു കൊണ്ട് സ്വാഗതം പറഞ്ഞ ചടങ്ങിൽ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സി. എച്ച്. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമസഭയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ നിർവഹിച്ചു.

> ഗാന്ധിജി മുന്നോട്ടുവെച്ച “ശുചിത്വം വ്യക്തിയിൽ നിന്ന് സമൂഹത്തിലേക്ക്” എന്ന ആശയം മുൻനിർത്തി വീടും പരിസരവും പൊതുസ്ഥലങ്ങളും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിൽ ഓരോ പൗരനും പങ്കാളിയാകേണ്ടതിന്റെ പ്രാധാന്യം പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

ശുചിത്വം ഒരു ദിവസത്തെ പ്രവർത്തനമായി മാത്രം കാണാതെ ജനങ്ങളുടെ കൂട്ടായ ഉത്തരവാദിത്വമായി ഏറ്റെടുത്ത് മുന്നോട്ടുപോകണമെന്നും ഗാന്ധിജിയുടെ ശുചിത്വ സ്വപ്നം യാഥാർഥ്യമാക്കുന്നതിന് തദ്ദേശീയ തലത്തിൽ ശക്തമായ ജനപങ്കാളിത്തം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

വി. ബി. ജി. റാംജി എ. ഇ. കീർത്തന പുതിയ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടർ ബിജീഷ് ഖരമാലിന്യ പരിപാലന ചട്ടം 2026, പഞ്ചായത്തിലെ നിലവിലുള്ള മാലിന്യസംസ്കരണ സംവിധാനത്തിന്റെ സ്ഥിതിവിവരങ്ങൾ, പഞ്ചായത്ത്-വാർഡ് തലങ്ങളിൽ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം ചെയ്യേണ്ട രീതികൾ എന്നിവ വിശദീകരിച്ചു.

ഗ്രാമസഭയിൽ വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഹമ്മദ് കുറുവയിൽ, ജമീല സി. കെ., മെമ്പർമാരായ അബ്ദുള്ള കരിന്ത്രങ്കോട്ട്, ആത്തിക്ക മുഹമ്മദ്, റൈഹാനത്ത് പാറേമ്മൽ, ബീജ കെ., സി. ഡി. എസ്. ചെയർപേഴ്സൺ രതിഷ എന്നിവർ ആശംസകൾ നേർന്നു. പദ്ധതിയുടെ ഓവർസിയർ അർഷാദ് നന്ദി പറഞ്ഞു.

ശുചീകരണ പ്രവർത്തനങ്ങളിലൂടെ തുടക്കം കുറിച്ച് ജനപങ്കാളിത്തമുള്ള പ്രത്യേക ഗ്രാമസഭയിലൂടെ തുടർ പ്രവർത്തനങ്ങൾക്ക് രൂപം നൽകിയ ചെക്യാട് ഗ്രാമപഞ്ചായത്ത് ഗാന്ധിജയന്തി ദിനത്തിൽ ശുചിത്വത്തിന്റെയും ജനപങ്കാളിത്തത്തിന്റെയും പുതിയ സന്ദേശമാണ് മുന്നോട്ടുവെച്ചത്.

Chekkiad Grama Panchayat marked Gandhi Jayanti with a large-scale cleanliness drive and a special gram sabha focused on public participation in waste management. Local representatives, officials and residents joined the initiative, which also highlighted Gandhi’s vision of cleanliness and community responsibility.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385256/chekkiad-panchayat-cleanliness-drive-gram-sabha)