---
title: "പുത്തൻ വഴി ; നാദാപുരം ഗ്രാമപഞ്ചായത്തിൽ പുതിയെടുത്ത് താഴെറോഡ് നാടിന് സമർപ്പിച്ചു"
english_title: "New Thazhe Road Inaugurated in Nadapuram Ward 11"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385373/nadapuram-thazhe-road-inaugurated"
published_at: "2026-10-03T17:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac0eea6c6300_road.jpg"
keywords: ["Nadapuram", "KeralaRoads", "LocalDevelopment", "PanchayatNews", "Ward11"]
---

# പുത്തൻ വഴി ; നാദാപുരം ഗ്രാമപഞ്ചായത്തിൽ പുതിയെടുത്ത് താഴെറോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പുതിയെടുത്ത് താഴെറോഡ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ ഔദ്യോഗികമായി നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് റോഡ് യാഥാർത്ഥ്യമായതോടെ പരിഹരിക്കപ്പെട്ടത്.

## Article Content

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പുതിയെടുത്ത് താഴെറോഡ് നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സഫീറ ഔദ്യോഗികമായി നാടമുറിച്ച് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യമാണ് റോഡ് യാഥാർത്ഥ്യമായതോടെ പരിഹരിക്കപ്പെട്ടത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, എം.പി. സൂപ്പി, വാർഡ് കൺവീനർ മുനീബ് പറമ്പത്ത്, സുനിത എടവത്ത്കണ്ടി, പറമ്പത്ത് നാണു, പി.പി. അനന്തൻ, ബാലകൃഷ്ണൻ കൈപ്പുറത്ത് തുടങ്ങിയ പ്രമുഖർ സന്നിഹിതരായി സംസാരിച്ചു. നാട്ടുകാരുടെ സഹകരണത്തോടെയാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

Thazhe Road in Ward 11 of Nadapuram Grama Panchayat was officially inaugurated by Panchayat President Safeera. Local leaders and ward representatives attended the ceremony, marking the completion of a long-pending demand by residents.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385373/nadapuram-thazhe-road-inaugurated)