---
title: "തണൽ വീടിന് അക്ഷരോപഹാരം; എടച്ചേരിയിൽ വയോജനങ്ങൾക്ക് ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ നൽകി"
english_title: "Books on Gandhi Gifted to Elderly Residents at Thanal Home in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385385/edachery-thanal-home-gandhi-books-gift"
published_at: "2026-10-03T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac107a7500bc_edachery-thanal-home-gandhi-books-gift.jpg"
keywords: ["GandhiJayanti", "Edachery", "ElderlyCare", "BookDonation", "KeralaNews"]
---

# തണൽ വീടിന് അക്ഷരോപഹാരം; എടച്ചേരിയിൽ വയോജനങ്ങൾക്ക് ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ നൽകി

> **Lead Summary:** എടച്ചേരി: ഗാന്ധിജയന്തി ദിനത്തിൽ എടച്ചേരി തണൽ വീടിലെ സ്ഥിരതാമസക്കാരായ വയോജനങ്ങൾക്ക് ഖത്തറിലെ അരോമ ഗ്രൂപ്പ് പുസ്തകങ്ങൾ അക്ഷരോപഹാരമായി നൽകി. പി. ഹരീന്ദ്രനാഥ് രചിച്ച ‘മഹാത്മാഗാന്ധി: കാലവും കർമപർവവും 1869–1915’ എന്ന പുസ്തകമാണ് സമ്മാനിച്ചത്.

## Article Content

എടച്ചേരി: ഗാന്ധിജയന്തി ദിനത്തിൽ എടച്ചേരി തണൽ വീടിലെ സ്ഥിരതാമസക്കാരായ വയോജനങ്ങൾക്ക് ഖത്തറിലെ അരോമ ഗ്രൂപ്പ് പുസ്തകങ്ങൾ അക്ഷരോപഹാരമായി നൽകി. പി. ഹരീന്ദ്രനാഥ് രചിച്ച ‘മഹാത്മാഗാന്ധി: കാലവും കർമപർവവും 1869–1915’ എന്ന പുസ്തകമാണ് സമ്മാനിച്ചത്.

വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റ് തയ്യിൽ കുഞ്ഞബ്ദുള്ള ഹാജിയിൽനിന്ന് തണൽ വീട് പ്രസിഡന്റ് മൂസ്സ കുറുങ്ങോട്ട് പുസ്തകങ്ങൾ ഏറ്റുവാങ്ങി.

ചടങ്ങിൽ യു. പി. മൂസ്സ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഫൈസൽ അരോമ, പി. ഹരീന്ദ്രനാഥ്, കളത്തിൽ ഹമീദ് മാസ്റ്റർ, കുഞ്ഞാലി തായമ്പത്ത്, രാജൻ മാണിക്കോത്ത് എന്നിവർ സംസാരിച്ചു.

ടി. പി. ശ്രീധരൻ മാസ്റ്റർ സ്വാഗതവും സണി ചീളിൽ നന്ദിയും പറഞ്ഞു.

At Thanal Home in Edachery, elderly residents received books on Mahatma Gandhi as a literary gift on Gandhi Jayanti. The books were presented by the Aroma Group from Qatar, and the event included local community leaders and dignitaries.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385385/edachery-thanal-home-gandhi-books-gift)