---
title: "പ്രതിഭകൾക്ക് ചിറകേകാൻ ശാസ്ത്രമേളകൾ; വിദ്യാർഥികളുടെ കഴിവ് കണ്ടെത്താൻ മുന്നിട്ടിറങ്ങണം - കെ.എം.അഭിജിത്ത് എം.എൽ.എ"
english_title: "Science Fairs Should Help Discover Student Talent, Says K.M. Abhijith MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385388/science-fairs-student-talent-nadapuram"
published_at: "2026-10-03T20:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac11367471e1_science-fairs-student-talent-nadapuram.jpg"
keywords: ["ScienceFair", "StudentTalent", "KeralaEducation", "MLA", "SchoolEvent"]
---

# പ്രതിഭകൾക്ക് ചിറകേകാൻ ശാസ്ത്രമേളകൾ; വിദ്യാർഥികളുടെ കഴിവ് കണ്ടെത്താൻ മുന്നിട്ടിറങ്ങണം - കെ.എം.അഭിജിത്ത് എം.എൽ.എ

> **Lead Summary:** നാദാപുരം: വിദ്യാർഥികളുടെ താൽപര്യവും കഴിവും അഭിരുചിയും കണ്ടെത്താൻ അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണമെന്നും അതിനുള്ള വേദികളായി ശാസ്ത്രമേളകൾ മാറണമെന്നും കെ.എം. അഭിജിത്ത് എം.എൽ.എ പറഞ്ഞു.

## Article Content

നാദാപുരം: വിദ്യാർഥികളുടെ താൽപര്യവും കഴിവും അഭിരുചിയും കണ്ടെത്താൻ അധ്യാപകരും രക്ഷിതാക്കളും മുന്നിട്ടിറങ്ങണമെന്നും അതിനുള്ള വേദികളായി ശാസ്ത്രമേളകൾ മാറണമെന്നും കെ.എം. അഭിജിത്ത് എം.എൽ.എ പറഞ്ഞു.

പേരോട് എം.ഐ.എം. ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കുന്ന നാദാപുരം ഉപജില്ലാ സ്കൂൾ ശാസ്ത്രമേളയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മേള 8-ന് നടക്കുന്ന പ്രവർത്തിപരിചയ മേളയോടെ ശാസ്ത്രമേള സമാപിക്കും.

ചടങ്ങിൽ തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ് അധ്യക്ഷനായി. ഓർക്കാട്ടേരി റോട്ടറി ക്ലബ്ബിന്റെ മികച്ച അധ്യാപകനുള്ള അവാർഡ് നേടിയ പേരോട് സ്കൂളിലെ അധ്യാപകൻ കെ.ടി. ജയരാജനും, എൻ.എസ്.എസിന്റെ തനതിടം പദ്ധതിയിൽ ജില്ലയുടെ അംഗീകാരം ലഭിച്ച എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഷാഹിന പുത്തലത്തിനും സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ സി.എം. ഷീൽഡ് മത്സരത്തിൽ ജില്ലയിൽ മൂന്നാം സ്ഥാനം ലഭിച്ച കെ.പി. റഷീദിനുമുള്ള ഉപഹാരവും എം.എൽ.എ സമ്മാനിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ് മുഖ്യാതിഥിയായി. എ.ഇ.ഒ. സി.എച്ച്. സനൂപ് മേളയുടെ വിശദീകരണം നടത്തി. ജനപ്രതിനിധികളായ എ.പി. സുധ, കെ. സുബീന, രാധിക ചിറയിൽ, രമ മടപ്പള്ളി, കെ.എം. സമീർ, വി.കെ. രജീഷ്, സ്കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ്ഹാജി, പ്രിൻസിപ്പൽ എ.കെ. രജ്ഞിത്ത്, ഹെഡ്മാസ്റ്റർ പണാറത്ത് ഹാരിസ്, സ്കൂൾ കമ്മിറ്റി ഭാരവാഹികളായ ബംഗ്ലത്ത് മുഹമ്മദ്, ടി.കെ. അബ്ബാസ്, കെ.പി. മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് പുറമേരി, പ്രോഗ്രാം കമ്മിറ്റി കൺവീനർ സി. അബ്ദുൽഹമീദ്, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ എന്നിവർ സംസാരിച്ചു.

K.M. Abhijith MLA said teachers and parents should take the lead in identifying students’ interests, talents and aptitudes, and that science fairs should serve as platforms for that purpose. He was speaking at the inauguration of the Nadapuram sub-district school science fair at Perode M.I.M. Higher Secondary School, which will conclude with the work-experience fair on the 8th.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385388/science-fairs-student-talent-nadapuram)