---
title: "ശാസ്ത്രപ്രതിഭകളുടെ കുതിപ്പ്! 67 സ്കൂളുകൾ, 650-ലേറെ വിദ്യാർത്ഥികൾ; ചോമ്പാല ഉപജില്ലാ ശാസ്ത്രമേളയ്ക്ക് എടച്ചേരിയിൽ തുടക്കം"
english_title: "Chombala Sub-District Science Fair Opens in Edacherry; 67 Schools, 650 Students"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385506/chombala-sub-district-science-fair-edacherry"
published_at: "2026-10-04T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac25c4904009_chombala-sub-district-science-fair-edacherry.jpg"
keywords: ["ScienceFair", "KeralaEducation", "StudentCompetition", "SchoolEvent", "Edacherry"]
---

# ശാസ്ത്രപ്രതിഭകളുടെ കുതിപ്പ്! 67 സ്കൂളുകൾ, 650-ലേറെ വിദ്യാർത്ഥികൾ; ചോമ്പാല ഉപജില്ലാ ശാസ്ത്രമേളയ്ക്ക് എടച്ചേരിയിൽ തുടക്കം

> **Lead Summary:** **എടച്ചേരി: **ചോമ്പാല ഉപജില്ലാ ശാസ്ത്രമേളയ്ക്ക് എടച്ചേരി നോർത്ത് യു.പി. സ്കൂൾ വേദിയായി. ഉപജില്ലയിലെ 67 വിദ്യാലയങ്ങളിൽ നിന്നായി 650-ലധികം വിദ്യാർത്ഥികളാണ് ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്. മേളയുടെ ഉദ്ഘാടനം നാദാപുരം നിയോജകമണ്ഡലം എം.എൽ.എ കെ.എം. അഭിജിത്ത് നിർവ്വഹിച്ചു.

## Article Content

**എടച്ചേരി: **ചോമ്പാല ഉപജില്ലാ ശാസ്ത്രമേളയ്ക്ക് എടച്ചേരി നോർത്ത് യു.പി. സ്കൂൾ വേദിയായി. ഉപജില്ലയിലെ 67 വിദ്യാലയങ്ങളിൽ നിന്നായി 650-ലധികം വിദ്യാർത്ഥികളാണ് ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചത്. മേളയുടെ ഉദ്ഘാടനം നാദാപുരം നിയോജകമണ്ഡലം എം.എൽ.എ കെ.എം. അഭിജിത്ത് നിർവ്വഹിച്ചു.

എടച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ഗോപാലൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചോമ്പാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സപ്ന ജൂലിയറ്റ് സ്വാഗതം ആശംസിച്ച യോഗത്തിൽ സ്കൂൾ പ്രധാനാധ്യാപിക കെ. ബിന്ദു മേളയുടെ വിവിധ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരണം നൽകി.

ചടങ്ങിൽ വാർഡ് മെമ്പർ ഷാഫി തറമ്മൽ, പി.ടി.എ പ്രസിഡന്റ് ഇ.കെ. ഷൈബേഷ്, മാനേജ്മെന്റ് പ്രതിനിധി എ. പ്രകാശൻ, എം.പി.ടി.എ പ്രസിഡന്റ് നിമിഷ പി., വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവർ പങ്കെടുത്ത് ആശംസകൾ നേർന്നു. സബ്ജില്ലാ സയൻസ് ക്ലബ്ബ് കൺവീനർ ശ്രീജിലാൽ നന്ദി രേഖപ്പെടുത്തി.

മേളയുടെ സമാപന സമ്മേളനവും സമ്മാനദാനവും തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് ഉദ്ഘാടനം ചെയ്തു. വിവിധിനങ്ങളിൽ വിജയികളായ കുട്ടിപ്രതിഭകൾക്കുള്ള സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ. വികേഷ് ചടങ്ങിന് നന്ദി പറഞ്ഞു.

**English Summary:**

The Chombala Sub-District Science Fair began at Edacherry North UP School with participation from over 650 students representing 67 schools. Nadapuram MLA K.M. Abhijith inaugurated the event, while Tuneri Block Panchayat President K.P. Pradeesh opened the valedictory session and distributed prizes to winners.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385506/chombala-sub-district-science-fair-edacherry)