---
title: "സംഗീത പ്രേമികൾക്ക് പാട്ടുവിരുന്നൊരുക്കി 'സംഗീത കച്ചേരി'; നാദാപുരം ചാപ്റ്റർ മൂന്നാം വാർഷികം ആഘോഷിച്ചു"
english_title: "Sangeetha Kacheri Nadapuram Chapter Celebrates Third Anniversary"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385508/sangeetha-kacheri-nadapuram-chapter-anniversary"
published_at: "2026-10-04T19:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac25d7c2a3d2_sangeetha-kacheri-nadapuram-chapter-anniversary.jpg"
keywords: ["MusicGroup", "Nadapuram", "AnniversaryEvent", "CulturalHonour", "MalayalamMusic"]
---

# സംഗീത പ്രേമികൾക്ക് പാട്ടുവിരുന്നൊരുക്കി 'സംഗീത കച്ചേരി'; നാദാപുരം ചാപ്റ്റർ മൂന്നാം വാർഷികം ആഘോഷിച്ചു

> **Lead Summary:** **വാണിമേൽ: ** 'സംഗീത കച്ചേരി' ഗാനക്കൂട്ടായ്മ നാദാപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മൂന്നാം വാർഷിക ആഘോഷവും വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളെ ആദരിക്കൽ ചടങ്ങും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഭൂമിവാതുക്കൽ നൂറുൽഹുദാ മദ്രസ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്തരായ കല സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു.

## Article Content

**വാണിമേൽ: ** 'സംഗീത കച്ചേരി' ഗാനക്കൂട്ടായ്മ നാദാപുരം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ മൂന്നാം വാർഷിക ആഘോഷവും വിവിധ മേഖലകളിലെ വിശിഷ്ട വ്യക്തികളെ ആദരിക്കൽ ചടങ്ങും പ്രൗഢഗംഭീരമായി സംഘടിപ്പിച്ചു. ഭൂമിവാതുക്കൽ നൂറുൽഹുദാ മദ്രസ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്തരായ കല സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു.

പ്രശസ്ത ഗാനരചയിതാവും കവിയുമായ കുന്നത്ത് മൊയ്തു മാസ്റ്റർ, പ്രശസ്ത ആൽബം ഗായകൻ പി.കെ. കുട്ടി ചെക്യാട്, ഫ്ലവേഴ്സ് ചാനൽ 'കോമഡി ഉത്സവം' ഫെയിം ഗായകൻ സഫീർ കുറ്റ്യാടി, വാണിമേലിലെ മുതിർന്ന ഗായകൻ മൂസ ചെന്നാട്ട്, യുവ എഴുത്തുകാരിയും ഗാനരചയിതാവുമായ മുബീന ഷൗക്കത്തലി വാണിമേൽ എന്നിവർക്കാണ് ചടങ്ങിൽ പ്രത്യേക ആദരം നൽകിയത്.

താഴമ്പത്ത് കുഞ്ഞാലി അധ്യക്ഷത വഹിച്ച ചടങ്ങ് ഗായകൻ സഫീർ കുറ്റ്യാടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് അഖിലേന്ത്യാ നേതാവ് സി.കെ. സുബൈർ, സി.കെ. ജമാൽ പുറമേരി, നൗഫൽ വി.വി. പാറക്കടവ്, മുഹമ്മദലി ഇയ്യങ്കോട്, കാസിം തുണ്ടിയിൽ, പി.ടി. മഹമൂദ് വെള്ളിയോട്, അബ്ദുല്ലത്തീഫ് ആയഞ്ചേരി, സി.വി. അഷറഫ് മാസ്റ്റർ, സാബിറ നാദാപുരം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ കളത്തിൽ ഹമീദ് മാസ്റ്റർ കുനിങ്ങാട് സ്വാഗതവും പി.പി. സലീം മാസ്റ്റർ വാണിമേൽ നന്ദിയും പറഞ്ഞു. തുടർന്ന് 'സംഗീത കച്ചേരി' ഗ്രൂപ്പിലെ ഗായകരും ഗായികമാരും അണിനിരന്ന മനോഹരമായ ഗാനവിരുന്നും അരങ്ങേറി.

**English Summary:**

The 3rd-anniversary celebration and felicitation ceremony of the Sangeetha Kacheri Music Group’s Nadapuram Chapter was held at Bhoomivathukkal Noorul Huda Madrassa Conference Hall in Vanimel. Noted lyricist and poet Kunnath Moidu Master, singer P.K. Kutty Chekyad, Safeer Kuttiyadi, veteran singer Moosa Chennatt, and writer Mubeena Shoukathali were honored at the event, which concluded with a musical performance by the group.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385508/sangeetha-kacheri-nadapuram-chapter-anniversary)