---
title: "സാമൂഹ്യ സുരക്ഷാ പെൻഷൻ സംരക്ഷിക്കണം; സർക്കാർ നീക്കത്തിനെതിരെ കെഎസ്കെടിയു"
english_title: "KSKTU Opposes Move Against Social Security Pension"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385540/ksktu-opposes-social-security-pension-move"
published_at: "2026-10-05T07:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac308242e375_ksktu-opposes-social-security-pension-move.jpg"
keywords: ["KSKTU", "SocialSecurityPension", "UDFGovernment", "KeralaPolitics", "AgriculturalWorkers"]
---

# സാമൂഹ്യ സുരക്ഷാ പെൻഷൻ സംരക്ഷിക്കണം; സർക്കാർ നീക്കത്തിനെതിരെ കെഎസ്കെടിയു

> **Lead Summary:** നാദാപുരം: കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്കെടിയു നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

നാദാപുരം: കർഷക തൊഴിലാളികൾ ഉൾപ്പെടെയുള്ള പാവപ്പെട്ടവരുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ നീക്കം ഉപേക്ഷിക്കണമെന്ന് കെഎസ്കെടിയു നാദാപുരം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു.

നാദാപുരം വി.എസ്. അച്യുതാനന്ദൻ നഗറിൽ (മോയിൻകുട്ടി വൈദ്യർ അക്കാദമി ഹാളിൽ) സംസ്ഥാന കമ്മിറ്റി അംഗം എം. ഗ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ. ദിനേശൻ രക്തസാക്ഷി പ്രമേയവും കെ.പി. ബാലൻ അനുശോചനവും അവതരിപ്പിച്ചു.

ഏരിയ സെക്രട്ടറി കെ.കെ. ദിനേശൻ പുറമേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി കെ.കെ. ദിനേശൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ബാബുരാജ്, കെ.കെ. മുഹമ്മദ്, എൻ.എം. ദാമോദരൻ, ജില്ലാ ജോയിന്റ് സെക്രട്ടറി സി.എച്ച്. മോഹനൻ, ടി. അഭീഷ് എന്നിവർ സംസാരിച്ചു.

എം.കെ. വിനീഷ് സ്വാഗതവും ടി. ബാബു നന്ദിയും പറഞ്ഞു. എൻ. ബാലൻ മാസ്റ്റർ, ചാലിക്കണ്ടി കുമാരൻ കലാ സാംസ്കാരിക പഠനകേന്ദ്രം, തൂണേരിയിലെ ഗായകർ എന്നിവർ സ്വാഗതഗാനം ആലപിച്ചു.

ഭാരവാഹികൾ: ഇ.വി. നാണു (പ്രസിഡന്റ്), കെ.കെ. പുരുഷൻ, ടി.എം. ചന്ദ്രി (വൈസ് പ്രസിഡന്റുമാർ), കെ.കെ. ദിനേശൻ പുറമേരി (സെക്രട്ടറി), കെ. ശ്യാമള, കെ.പി. ബാലൻ (ജോയിന്റ് സെക്രട്ടറിമാർ), ടി. ബാബു (ട്രഷറർ).

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385540/ksktu-opposes-social-security-pension-move)