---
title: "ജില്ലാതല പോരാട്ടത്തിലേക്ക്; കെഎസ്ടിയു സി.എച്ച്.പ്രതിഭാ ക്വിസ് ഉപജില്ലാ മത്സരം സമാപിച്ചു"
english_title: "KSTU C.H. Prathibha Quiz Sub-District Round Ends; Winners Advance to District Level"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385563/kstu-ch-prathibha-quiz-nadapuram-district-level"
published_at: "2026-10-05T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3360262346_kstu-ch-prathibha-quiz-nadapuram-district-level.jpg"
keywords: ["KSTUQuiz", "Nadapuram", "DistrictLevel", "SchoolCompetition"]
---

# ജില്ലാതല പോരാട്ടത്തിലേക്ക്; കെഎസ്ടിയു സി.എച്ച്.പ്രതിഭാ ക്വിസ് ഉപജില്ലാ മത്സരം സമാപിച്ചു

> **Lead Summary:** **നാദാപുരം: **ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന KSTU സി. എച്ച്. പ്രതിഭാ ക്വിസ് സീസൺ 8 നാദാപുരം ഉപജില്ലാതല മത്സരം ആവേശകരമായി സമാപിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തവും വാശിയേറിയ മത്സരവും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ വിവിധ വിഭാഗങ്ങളിൽ നിന്ന് വിജയികളായവർ ജില്ലാതല മത്സരത്തിന് അർഹത നേടി.

## Article Content

**നാദാപുരം: **ടി.ഐ.എം. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന KSTU സി. എച്ച്. പ്രതിഭാ ക്വിസ് സീസൺ 8 നാദാപുരം ഉപജില്ലാതല മത്സരം ആവേശകരമായി സമാപിച്ചു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ മികച്ച പങ്കാളിത്തവും വാശിയേറിയ മത്സരവും കൊണ്ട് ശ്രദ്ധേയമായ ചടങ്ങിൽ വിവിധ വിഭാഗങ്ങളിൽ നിന്ന് വിജയികളായവർ ജില്ലാതല മത്സരത്തിന് അർഹത നേടി.

എൽ.പി. വിഭാഗത്തിൽ മിതാലി റെനീഷ് (വളയം എം.എൽ.പി.), ആദ്യാ സുനിൽ (കുയ്തേരി എം.എൽ.പി.) എന്നിവരും, യു.പി. വിഭാഗത്തിൽ കൻഹൈദാസ് (ജി.യു.പി.എസ്. നാദാപുരം), ആത്മിക കെ.എസ്. (ജി.എച്ച്.എസ്.എസ്. വെള്ളിയോട്) എന്നിവരും മികവു തെളിയിച്ച് ജില്ലാതല മത്സരത്തിലേക്ക് അർഹത നേടി.

**

ഹൈസ്കൂൾ വിഭാഗത്തിൽ ഫാത്തിമ റീം (എം.ഐ.എം. എച്ച്.എസ്.എസ്. പേരോട്), ശ്രീഭദ്ര (ജി.എച്ച്.എസ്.എസ്. കല്ലാച്ചി) എന്നിവരും, ഹയർ സെക്കൻഡറി വിഭാഗത്തിൽ ഫാദിയ നസ്രിൻ (ഇരിങ്ങന്നൂർ എച്ച്.എസ്.എസ്.), മുഹമ്മദ് റസിൻ സി.കെ. (എം.ഐ.എം. എച്ച്.എസ്.എസ്. പേരോട്) എന്നിവരും വിജയികളായി ജില്ലാതലത്തിലേക്ക് യോഗ്യത നേടി.

ചടങ്ങിൽ സി.ടി. ഹാരിസ് അധ്യക്ഷത വഹിച്ചു. നാദാപുരത്തെ പ്രമുഖ വ്യക്തിത്വം സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ നൗഫൽ കെ. സ്വാഗതം ആശംസിച്ചു. ബഷീർ മണ്ടോടി, ടി. കെ. അബ്ദുൽ കരീം, ഡോ. മുനീർ, കെ. വി. കുഞ്ഞമ്മദ്, കെ. കെ. മുഹമ്മദലി, യൂനുസ് കെ.പി., ഒ. മുനീർ ത്വഹിറ, സി.വി. റാഷിദ് മാസ്റ്റർ, ടി. ബി. മനാഫ് മാസ്റ്റർ എന്നിവർ സംസാരിച്ചു. നാദാപുരം ഉപജില്ലാ കോഡിനേറ്റർ കെ. കെ. ജാസിർ നന്ദി രേഖപ്പെടുത്തി.

English Summary:**

The Nadapuram sub-district round of KSTU C.H. Prathibha Quiz Season 8 concluded at TIM Girls Higher Secondary School. Winners from the LP, UP, High School and Higher Secondary categories qualified for the Kozhikode district-level competition.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385563/kstu-ch-prathibha-quiz-nadapuram-district-level)