---
title: "'ഭരണഘടനാ പദവി വഹിക്കാൻ അർഹതയില്ല, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം'- മനയത്ത് ചന്ദ്രൻ"
english_title: "CEC Gyanesh Kumar Should Resign, Says Manayath Chandran"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385607/cec-gyanesh-kumar-resign-manayath-chandran"
published_at: "2026-10-05T14:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac361e25c703_cec-gyanesh-kumar-resign-manayath-chandran.jpg"
keywords: ["ElectionCommission", "GyaneshKumar", "ManayathChandran", "RJD", "SIR"]
---

# 'ഭരണഘടനാ പദവി വഹിക്കാൻ അർഹതയില്ല, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണം'- മനയത്ത് ചന്ദ്രൻ

> **Lead Summary:** ഇരിങ്ങണ്ണൂർ: ഭരണഘടനാ പദവി വഹിക്കാൻ അർഹതയില്ലാത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ പദവി ഒഴിയുകയാണ് അഭികാമ്യമെന്ന് ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായും നീതിപൂർവ്വമായും പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ താളത്തിനനുസരിച്ചാണ് തുള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എസ്.ഐ.ആറിൽ നിന്നും ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം പരസ്യമായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

## Article Content

ഇരിങ്ങണ്ണൂർ: ഭരണഘടനാ പദവി വഹിക്കാൻ അർഹതയില്ലാത്ത മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉടൻ പദവി ഒഴിയുകയാണ് അഭികാമ്യമെന്ന് ആർ.ജെ.ഡി ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രൻ അഭിപ്രായപ്പെട്ടു. നിഷ്പക്ഷമായും നീതിപൂർവ്വമായും പ്രവർത്തിക്കേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ, കേന്ദ്രം ഭരിക്കുന്ന കക്ഷിയുടെ താളത്തിനനുസരിച്ചാണ് തുള്ളുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എസ്.ഐ.ആറിൽ നിന്നും ലക്ഷക്കണക്കിന് വോട്ടർമാരെ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷണർ സ്ഥാനം പരസ്യമായി ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജനതാ ദൾ നേതാവും ജനപ്രതിനിധിയുമായിരുന്ന ഇ.പി. കുമാരന്റെ പതിനഞ്ചാമത് ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി ഇരിങ്ങണ്ണൂരിൽ സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മനയത്ത് ചന്ദ്രൻ.

ആർ.ജെ.ഡി എടച്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഗംഗാധരൻ പാച്ചാക്കര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നാദാപുരം നിയോജക മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി.എം. നാണു, എം.പി. വിജയൻ, മണ്ഡലം വൈസ് പ്രസിഡന്റ് എം. ബാലരാജ്, ഇ.കെ. കുഞ്ഞിക്കണ്ണൻ, മനക്കൽ വേണുഗോപാലൻ, പി.കെ. അശോകൻ, കെ. നാരായണൻ, ടി. പ്രകാശൻ, വള്ളിൽ പവിത്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

**English Summary:**

RJD National Executive member Manayath Chandran called for Chief Election Commissioner Gyanesh Kumar’s immediate resignation, saying he is unfit to hold a constitutional post. Speaking at a memorial event in Iringannur, Chandran accused the Election Commission of acting in favour of the ruling BJP and removing lakhs of voters through SIR.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385607/cec-gyanesh-kumar-resign-manayath-chandran)