---
title: "മാർച്ച് പാസ്റ്റും ആവേശ പോരാട്ടങ്ങളും; നാദാപുരം ഉപജില്ല സ്കൂൾ കായിക മേളയ്ക്ക് വെള്ളിയോട് തുടക്കം"
english_title: "March-past and spirited contests as Nadapuram sub-district sports meet begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385647/nadapuram-subdistrict-school-sports-meet-begins"
published_at: "2026-10-05T19:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3a6d3673da_nadapuram-subdistrict-school-sports-meet-begins.jpg"
keywords: ["NadapuramSportsMeet", "SchoolSports", "KeralaEducation", "TrackAndField", "StudentAthletes"]
---

# മാർച്ച് പാസ്റ്റും ആവേശ പോരാട്ടങ്ങളും; നാദാപുരം ഉപജില്ല സ്കൂൾ കായിക മേളയ്ക്ക് വെള്ളിയോട് തുടക്കം

> **Lead Summary:** നാദാപുരം: മൂന്നുദിവസം നീണ്ടുനിൽക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കായിക മേളയ്ക്ക് വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രൗഢോജ്വല തുടക്കം. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 2700-ൽ പരം കായിക പ്രതിഭകളാണ് ഇത്തവണത്തെ ഉപജില്ലാ കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്.

## Article Content

നാദാപുരം: മൂന്നുദിവസം നീണ്ടുനിൽക്കുന്ന നാദാപുരം ഉപജില്ല സ്കൂൾ കായിക മേളയ്ക്ക് വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പ്രൗഢോജ്വല തുടക്കം. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി 2700-ൽ പരം കായിക പ്രതിഭകളാണ് ഇത്തവണത്തെ ഉപജില്ലാ കായിക മാമാങ്കത്തിൽ മാറ്റുരയ്ക്കുന്നത്.

മേളയുടെ ഔദ്യോഗിക ഉദ്ഘാടനം കെ.എം. അഭിജിത്ത് എം.എൽ.എ നിർവഹിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കായികതാരങ്ങളും സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് തുടങ്ങിയ വിദ്യാർത്ഥി സേനാ അംഗങ്ങളും അണിനിരന്ന വർണ്ണാഭമായ മാർച്ച് പാസ്റ്റിൽ എം.എൽ.എ സല്യൂട്ട് സ്വീകരിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (AEO) സി.എച്ച്. സനൂപ് പതാക ഉയർത്തിയതോടെയാണ് മത്സരങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്.

വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ്കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന, പി.ടി.എ പ്രസിഡന്റ് കെ.പി. രാജൻ എന്നിവർ വിശിഷ്ടാതിഥികളായി സംസാരിച്ചു. വെള്ളിയോട് സ്കൂൾ പ്രിൻസിപ്പൽ ഗിരീഷൻ ചടങ്ങിൽ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എം.പി. മുഹമ്മദലി നന്ദിയും പറഞ്ഞു. വരും ദിവസങ്ങളിൽ ആവേശകരമായ ട്രാക്ക് ആൻഡ് ഫീൽഡ് പോരാട്ടങ്ങൾക്കാണ് വെള്ളിയോട് സാക്ഷ്യം വഹിക്കുക.

**English Summary:**

The three-day Nadapuram Sub-District School Sports Meet has begun at the Vellirodu Government Higher Secondary School ground. K.M. Abhijith MLA inaugurated the event, which will see over 2,700 students compete across LP, UP, High School, and Higher Secondary categories.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385647/nadapuram-subdistrict-school-sports-meet-begins)