---
title: "ഇനി പുതിയ വഴി; മുത്താറിക്കുനി റോഡ് യാഥാർത്ഥ്യമായി"
english_title: "Mutharikkuni Road Becomes a Reality, Easing Travel Woes in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385648/mutharikkuni-road-inaugurated-nadapuram"
published_at: "2026-10-05T19:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3a7fd7ffca_mutharikkuni-road-inaugurated-nadapuram.jpg"
keywords: ["KeralaNews", "Nadapuram", "RoadInauguration", "LocalDevelopment", "Infrastructure"]
---

# ഇനി പുതിയ വഴി; മുത്താറിക്കുനി റോഡ് യാഥാർത്ഥ്യമായി

> **Lead Summary:** **നാദാപുരം: ** നാദാപുരം ഗ്രാമപഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി മുത്താറിക്കുനി റോഡ് യാഥാർത്ഥ്യമായി. പുനർനിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവഹിച്ചു.

## Article Content

**നാദാപുരം: ** നാദാപുരം ഗ്രാമപഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി മുത്താറിക്കുനി റോഡ് യാഥാർത്ഥ്യമായി. പുനർനിർമ്മാണം പൂർത്തിയാക്കിയ റോഡിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി നിർവഹിച്ചു.

നാടിന്റെ വികസനത്തിൽ സുപ്രധാന നാഴികക്കല്ലാകുന്ന റോഡ് തുറന്നുകൊടുത്തതോടെ പ്രദേശവാസികളുടെ നീണ്ടനാളത്തെ യാത്രാപ്രശ്നങ്ങൾക്കാണ് പരിഹാരമാകുന്നത്. ചടങ്ങിൽ നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. റംല ടീച്ചർ, വാർഡ് കൺവീനർ ഹാരിസ് മാത്തോട്ടത്തിൽ എന്നിവർ സംസാരിച്ചു.

കെ.കെ. നൗഫൽ, സിദ്ദീഖ് കുപ്പേരി, കുഞ്ഞാലി മാസ്റ്റർ, ഒ.പി. അബ്ദുള്ള, സി.പി. അസീസ്, അബ്ദുള്ള മുത്താറിക്കുനി, ശംസുദ്ധീൻ, ഷംന ടീച്ചർ, ജമീല കുറ്റൂളി എന്നിവർ ഉൾപ്പെടെ ജനപ്രതിനിധികളും രാഷ്ട്രീയ സാമുദായിക രംഗങ്ങളിലെ പ്രമുഖരും നിരവധി പ്രദേശവാസികളും ചടങ്ങിൽ സംബന്ധിച്ചു.

**English Summary:**

The newly renovated Mutharikkuni road in Ward 23 of Nadapuram Grama Panchayat was officially inaugurated by Panchayat President Safeera Munnamkuni. The road is expected to ease long-standing travel difficulties faced by local residents, with several local leaders and residents attending the ceremony.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385648/mutharikkuni-road-inaugurated-nadapuram)