---
title: "പുതു പാത; വാണിമേലിൽ കാപ്പ് - കിടഞ്ഞോത്ത് റോഡ് യാഥാർത്ഥ്യമായി"
english_title: "Kaapp–Kidanjoth Road in Vanimel Opened After Renovation"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385654/vanimel-kaapp-kidanjoth-road-opened"
published_at: "2026-10-05T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3b3e4909e5_vanimel-kaapp-kidanjoth-road-opened.jpg"
keywords: ["Vanimel", "RoadDevelopment", "LocalInfrastructure", "KeralaNews", "Panchayat"]
---

# പുതു പാത; വാണിമേലിൽ കാപ്പ് - കിടഞ്ഞോത്ത് റോഡ് യാഥാർത്ഥ്യമായി

> **Lead Summary:** **വാണിമേൽ: **മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കാപ്പ് - കിടഞ്ഞോത്ത് റോഡ് നാടിന് സമർപ്പിച്ചു. 2024 - 25 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 35 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

## Article Content

**വാണിമേൽ: **മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കാപ്പ് - കിടഞ്ഞോത്ത് റോഡ് നാടിന് സമർപ്പിച്ചു. 2024 - 25 സാമ്പത്തിക വർഷത്തിൽ അനുവദിച്ച 35 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.

കാപ്പുമ്മലിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു. റോഡ് യാഥാർത്ഥ്യമായതോടെ പ്രദേശവാസികളുടെ ദീർഘകാലത്തെ യാത്രാദുരിതത്തിനാണ് പരിഹാരമായിരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.കെ. മുർഷിന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. രാജീവൻ, എം.കെ. ബാലൻ, കെ.എൻ. നാണു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വാർഡ് മെമ്പർ ടി.കെ. വിജീഷ് സ്വാഗതവും ഇ.വി. നാണു ചടങ്ങിൽ നന്ദിയും പറഞ്ഞു.

**English Summary:**

The Kaapp–Kidanjoth road in Vanimel has been completed and opened to the public under the Chief Minister’s Local Road Rejuvenation Scheme. The project, executed at a cost of ₹35 lakh for 2024–25, is expected to ease long-standing travel difficulties for local residents.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385654/vanimel-kaapp-kidanjoth-road-opened)