---
title: "ഒരു കോടി അനുവദിച്ചു; ഇരിങ്ങണ്ണൂർ ശിവക്ഷേത്രക്കുളം സഹസ്ര സരോവർ പദ്ധതിയിൽ ആധുനികവൽക്കരിക്കും"
english_title: "₹1 Crore Sanctioned to Modernize Iringannur Shiva Temple Pond"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385655/iringannur-shiva-temple-pond-modernization"
published_at: "2026-10-05T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3b82b8cee9_iringannur-shiva-temple-pond-modernization.jpg"
keywords: ["SahasraSarovar", "KLDC", "KeralaAgriculture", "WaterConservation", "IrrigationProject"]
---

# ഒരു കോടി അനുവദിച്ചു; ഇരിങ്ങണ്ണൂർ ശിവക്ഷേത്രക്കുളം സഹസ്ര സരോവർ പദ്ധതിയിൽ ആധുനികവൽക്കരിക്കും

> **Lead Summary:** > **നാദാപുരം : **ഇരിങ്ങണ്ണൂർ ശിവക്ഷേത്രക്കുളം സഹസ്ര സരോവർ പദ്ധതിയിൽ ആധുനികവൽക്കരിക്കുമെന്നും ഇതിനായി ഒരു കോടി രൂപ അനുവദിച്ചതായും കെ.എം അഭിജിത്ത് എംഎൽഎയുടെ ഓഫീസ് അറിയിച്ചു. കൃഷി വകുപ്പിന്റെ വാർഷിക പദ്ധതിയായ "സഹസ്ര സരോവർ പദ്ധതിയുടെ രജം ഘട്ടത്തിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ രണ്ട് കുളങ്ങളുടെ നവീകരണത്തിന് സർക്കാർ ഭരണാനുമതി നൽകിയതായും കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖിൻ്റെ ഓഫീസും അറിയിച്ചു.

## Article Content

> **നാദാപുരം : **ഇരിങ്ങണ്ണൂർ ശിവക്ഷേത്രക്കുളം സഹസ്ര സരോവർ പദ്ധതിയിൽ ആധുനികവൽക്കരിക്കുമെന്നും ഇതിനായി ഒരു കോടി രൂപ അനുവദിച്ചതായും കെ.എം അഭിജിത്ത് എംഎൽഎയുടെ ഓഫീസ് അറിയിച്ചു. കൃഷി വകുപ്പിന്റെ വാർഷിക പദ്ധതിയായ "സഹസ്ര സരോവർ പദ്ധതിയുടെ രജം ഘട്ടത്തിൻ്റെ ഭാഗമായാണ് സംസ്ഥാനത്തെ രണ്ട് കുളങ്ങളുടെ നവീകരണത്തിന് സർക്കാർ ഭരണാനുമതി നൽകിയതായും കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖിൻ്റെ ഓഫീസും അറിയിച്ചു.

2026-27 സാമ്പത്തിക വർഷത്തിൽ വകയിരുത്തിയ 200 ലക്ഷം രൂപ (2 കോടി) ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. നാദാപുരം മണ്ഡലത്തിലെ തൂണേരി ഗ്രാമപഞ്ചായത്തിലെ ഇരിങ്ങണ്ണൂർ ശിവക്ഷേത്രക്കുളം ആധുനികവൽക്കരണത്തിന് നേരത്തെ എട്ട് കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാറിന് സമർപ്പിച്ചിരുന്നു. നേരത്തെ എൽഡിഫ് സർക്കാർ 2 കോടി അനുവദിച്ചെങ്കിലും ഭരണമാറ്റം ഉണ്ടായതിനാൽ ഫണ്ട് ലഭിച്ചില്ല.

2.7 ഏക്കർ വിസ്തൃതിയിലുള്ള കുളത്തിൽ നിന്ന് ചെളികൾ നീക്കി നവീകരണത്തിൻ്റെ ഒന്നാം ഘട്ടം പൂർത്തിയാക്കാൻ കഴിയും. വയനാട് ജില്ലയിലെ കൽപ്പറ്റ മണ്ഡലത്തിലെ കോട്ടത്തറ പഞ്ചായത്തിലെ നീരൂർ ശിവക്ഷേത്രക്കുളം നവീകരണത്തിന് 100 ലക്ഷം രൂപ നൽകിയിട്ടുണ്ട്.

പദ്ധതി നടപ്പിലാകുന്നതിലൂടെ ചിറയുടെ ജലസംഭരണ ശേഷി വർധിപ്പിക്കാനും, കൃഷിക്കും അനുബന്ധ ആവശ്യങ്ങൾക്കുമായി കൂടുതൽ ജലം ഉപയോഗിക്കാൻ സാധിക്കുമെന്നും, പ്രദേശത്തെ ജലനിരപ്പ് ഉയർത്താനും കാർഷിക ഉൽപാദനം വർദ്ധിപ്പിക്കാനും സാധിക്കുമെന്ന് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.

പദ്ധതിയുടെ നിർവഹണ ചുമതല കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷനാണ് (KLDC). തൃശ്ശൂർ KLDC ലിമിറ്റഡിലെ കൺസ്ട്രക്ഷൻ എഞ്ചിനീയറാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥൻ. പദ്ധതി 2027 മാർച്ച് 31-നകം പൂർത്തിയാക്കണമെന്നാണ് ഉത്തരവിൽ നിർദ്ദേശം.

**English Summary:**

The Kerala government has sanctioned ₹1 crore for modernizing the Iringannur Shiva Temple pond in Thuneri Panchayat under the Sahasra Sarovar scheme. The first phase will focus on desilting the 2.7-acre pond, with the project managed by KLDC and targeted for completion by March 31, 2027.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385655/iringannur-shiva-temple-pond-modernization)