---
title: "കല്ലാച്ചിയിൽ കെ.എസ്.എസ്.പി.എ മണ്ഡലം സമ്മേളനം ആവേശമായി; കെ. പ്രേമദാസ് പ്രസിഡന്റ്, പി. ബാലകൃഷ്ണൻ സെക്രട്ടറി"
english_title: "KSSPA Nadapuram Constituency Conference Held in Kallachi; New Office Bearers Elected"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385657/kallachi-ksspa-constituency-conference"
published_at: "2026-10-05T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3b91a90c76_kallachi-ksspa-constituency-conference.jpg"
keywords: ["KSSPA", "PensionersAssociation", "Kallachi", "Nadapuram", "KeralaNews"]
---

# കല്ലാച്ചിയിൽ കെ.എസ്.എസ്.പി.എ മണ്ഡലം സമ്മേളനം ആവേശമായി; കെ. പ്രേമദാസ് പ്രസിഡന്റ്, പി. ബാലകൃഷ്ണൻ സെക്രട്ടറി

> **Lead Summary:** **കല്ലാച്ചി: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാദാപുരം മണ്ഡലം സമ്മേളനം കല്ലാച്ചിയിൽ പ്രൗഢോജ്വലമായി നടന്നു. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.കെ. ദാമു മാസ്റ്റർ നിർവഹിച്ചു. ആർ. നാരായണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**കല്ലാച്ചി: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ നാദാപുരം മണ്ഡലം സമ്മേളനം കല്ലാച്ചിയിൽ പ്രൗഢോജ്വലമായി നടന്നു. സമ്മേളനത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം യു.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ പി.കെ. ദാമു മാസ്റ്റർ നിർവഹിച്ചു. ആർ. നാരായണൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

പെൻഷൻകാരുടെ അവകാശ സംരക്ഷണത്തിനും ആനുകൂല്യങ്ങൾ സമയബന്ധിതമായി അനുവദിക്കുന്നതിനും സർക്കാർ മുൻകൈ എടുക്കണമെന്ന് യോഗത്തിൽ സംസാരിച്ച നേതാക്കൾ ആവശ്യപ്പെട്ടു.

കെ.എസ്.എസ്.പി.എ നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. ജോഷി, ഡി.സി.സി അംഗം അഡ്വ. എ. സജീവ്, പി. അരവിന്ദൻ, പി. ബാലകൃഷ്ണൻ, വി.വി. റിനീഷ്, ജയലക്ഷ്മി, പി.വി. വത്സലകുമാരി തുടങ്ങിയ പ്രമുഖ നേതാക്കൾ ആശംസകൾ നേർന്ന് സംസാരിച്ചു.

പുതിയ ഭാരവാഹികൾ:

പ്രസിഡന്റ്: കെ. പ്രേമദാസ്

സെക്രട്ടറി: പി. ബാലകൃഷ്ണൻ

ട്രഷറർ: എൻ.പി. ബാലൻ

**English Summary:**

The Nadapuram Constituency Conference of the Kerala State Service Pensioners Association (KSSPA) was held in Kallachi and inaugurated by UDF Constituency Convener P.K. Damu Master. The conference elected K. Premadasan as president, P. Balakrishnan as secretary, and N.P. Balan as treasurer.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385657/kallachi-ksspa-constituency-conference)