---
title: "പന്തലിൽ കുത്തിയൊലിച്ച് വെള്ളം, നനഞ്ഞ് കുതിർന്ന് ചാർട്ടുകൾ; നാദാപുരം ഉപജില്ലാ ശാസ്ത്രമേളയിൽ സംഘാടന പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി എസ്എഫ്ഐ"
english_title: "Charts Damaged as Rain Floods Tent at Nadapuram Science Fair; SFI Protests"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385659/nadapuram-science-fair-rain-protest"
published_at: "2026-10-05T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3bdf621ebe_nadapuram-science-fair-rain-protest.jpg"
keywords: ["Nadapuram", "ScienceFair", "StudentProtest", "SFI", "KeralaEducation"]
---

# പന്തലിൽ കുത്തിയൊലിച്ച് വെള്ളം, നനഞ്ഞ് കുതിർന്ന് ചാർട്ടുകൾ; നാദാപുരം ഉപജില്ലാ ശാസ്ത്രമേളയിൽ സംഘാടന പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി എസ്എഫ്ഐ

> **Lead Summary:** **നാദാപുരം: **പേരോട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നാദാപുരം ഉപജില്ല ശാസ്ത്രമേളയിൽ ഗുരുതര സംഘാടന പിഴവ് ആരോപിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തി. മഴയിൽ പന്തലിൽ വെള്ളം കയറി വിദ്യാർത്ഥികളുടെ പ്രൊജക്റ്റുകളും ചാർട്ടുകളും നശിച്ചതിന് പിന്നാലെ മത്സരിച്ച എല്ലാ വിദ്യാർത്ഥികൾക്കും 'എ' ഗ്രേഡ് നൽകി അധികൃതർ മത്സരം പ്രഹസനമാക്കിയെന്നും എസ്.എഫ്.ഐ ആരോപിച്ചു.

## Article Content

**നാദാപുരം: **പേരോട് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന നാദാപുരം ഉപജില്ല ശാസ്ത്രമേളയിൽ ഗുരുതര സംഘാടന പിഴവ് ആരോപിച്ച് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഓഫീസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തി. മഴയിൽ പന്തലിൽ വെള്ളം കയറി വിദ്യാർത്ഥികളുടെ പ്രൊജക്റ്റുകളും ചാർട്ടുകളും നശിച്ചതിന് പിന്നാലെ മത്സരിച്ച എല്ലാ വിദ്യാർത്ഥികൾക്കും 'എ' ഗ്രേഡ് നൽകി അധികൃതർ മത്സരം പ്രഹസനമാക്കിയെന്നും എസ്.എഫ്.ഐ ആരോപിച്ചു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പേരോട് എച്ച്.എസ്.എസ്സിൽ നാദാപുരം ഉപജില്ലാ ശാസ്ത്രമേള സംഘടിപ്പിച്ചിരുന്നത്. ഉച്ചയോടെ പെയ്ത ശക്തമായ മഴയിൽ ശാസ്ത്രമേളയ്ക്കായി ഒരുക്കിയ താൽക്കാലിക പന്തലുകളിൽ വെള്ളം കയറുകയായിരുന്നു. എൽ.പി സ്കൂൾ കുട്ടികൾ ഉൾപ്പെടെ മണിക്കൂറുകളോളം അധ്വാനിച്ച് തയാറാക്കി കൊണ്ടുവന്ന ചാർട്ടുകളും പ്രദർശന വസ്‌തുക്കളും വിധികർത്താക്കൾ മൂല്യനിർണ്ണയം നടത്തുന്നതിന് മുൻപ് തന്നെ പൂർണ്ണമായി നനഞ്ഞു നശിച്ചു.

സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥ മൂലം വിദ്യാർത്ഥികൾക്ക് കടുത്ത മാനസിക വിഷമവും നഷ്ടവും ഉണ്ടായെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐ നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എ.ഇ.ഒ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. അതേസമയം, മേളയുടെ നടത്തിപ്പിൽ സംഘാടന പിഴവ് ഉണ്ടായിട്ടില്ലെന്നും പെട്ടെന്നുണ്ടായ കനത്ത മഴ മൂലമാണ് ബുദ്ധിമുട്ടുകൾ നേരിട്ടതെന്നുമാണ് എ.ഇ.ഒ നൽകുന്ന വിശദീകരണം. മഴപെയ്തു പന്തലിൽ വെള്ളം കയറി എന്നുള്ളത് ശരിയാണ് എന്നാൽ മാർക്ക് ഇട്ടതിന് ശേഷമാണ് മഴ പെയ്തതെന്നും ചാർട്ടുകൾ നനഞ്ഞെതെന്നുമാണ് എ ഇ ഒ പറയുന്നത്.

At the Nadapuram sub-district science fair held at Perodu Higher Secondary School, rainwater reportedly flooded the temporary tents and damaged students’ charts and project materials. Following allegations of poor organization, SFI staged a march to the AEO office, while officials said the disruption was caused by sudden heavy rain.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385659/nadapuram-science-fair-rain-protest)