---
title: "പേവിഷബാധ വിമുക്ത കേരളം: പുറമേരിയിൽ സൗജന്യ വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി"
english_title: "Rabies-Free Kerala Campaign Begins in Purameri with Free Vaccination Drive"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385665/rabies-free-kerala-campaign-purameri-vaccination-drive"
published_at: "2026-10-05T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac3cd14cc9fc_rabies-free-kerala-campaign-purameri-vaccination-drive.jpg"
keywords: ["RabiesFreeKerala", "AnimalHusbandry", "PetVaccination", "KeralaNews", "VeterinaryCare"]
---

# പേവിഷബാധ വിമുക്ത കേരളം: പുറമേരിയിൽ സൗജന്യ വാക്സിനേഷൻ ക്യാമ്പയിന് തുടക്കമായി

> **Lead Summary:** > **നാദാപുരം: മൃ**ഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2026–27 വർഷത്തെ "പേവിഷബാധ വിമുക്ത കേരളം – പ്രതിരോധ യജ്ഞം" നാലാം ഘട്ടത്തിന് പുറമേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീദ കേളോത്ത് നിർവഹിച്ചു.

## Article Content

> **നാദാപുരം: മൃ**ഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2026–27 വർഷത്തെ "പേവിഷബാധ വിമുക്ത കേരളം – പ്രതിരോധ യജ്ഞം" നാലാം ഘട്ടത്തിന് പുറമേരി ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീദ കേളോത്ത് നിർവഹിച്ചു.

വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അജയൻ പുതിയോട്ടിൽ, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസു മഠത്തിൽ, വെറ്ററിനറി സർജൻ ഡോ. വിനയ വി.കെ., ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർ ആർ. രേഷ്മ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 27 വരെയാണ് വാക്സിനേഷൻ യജ്ഞം നീണ്ടുനിൽക്കുന്നത്. മൂന്ന് മാസം പ്രായം പൂർത്തിയായ നായ, പൂച്ച തുടങ്ങിയ അരുമ മൃഗങ്ങൾക്ക് പേവിഷബാധയ്‌ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് പുറമേരി വെറ്ററിനറി ഡിസ്പെൻസറിയിൽ ലഭ്യമാണെന്ന് വെറ്ററിനറി സർജൻ ഡോ. വിനയ അറിയിച്ചു. വളർത്തുമൃഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പേവിഷബാധ വ്യാപനം തടയാനുമായി എല്ലാ മൃഗ ഉടമകളും തങ്ങളുടെ അരുമകൾക്ക് സമയബന്ധിതമായി വാക്സിൻ നൽകണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

**English Summary:**

The fourth phase of the 2026–27 Rabies-Free Kerala campaign has begun in Purameri Grama Panchayat under the Animal Husbandry Department. Free anti-rabies vaccination for pets aged above three months is available at the Purameri Veterinary Dispensary until October 27, and officials have urged pet owners to take part in the drive.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385665/rabies-free-kerala-campaign-purameri-vaccination-drive)