---
title: "ഒടുവിൽ കാട്ടുപന്നിയുടെ അക്രമം സർക്കാരിനോടോ...? എടച്ചേരിയിൽ പഞ്ചായത്ത് ഓഫീസിന്റെ ജനൽ ചില്ല് തകർത്ത് കാട്ടുപന്നി"
english_title: "Wild Boar Smashes Panchayat Office Window in Edacheri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385723/wild-boar-smashes-panchayat-office-window-edacheri"
published_at: "2026-10-06T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac48b7e9da73_wild-boar-smashes-panchayat-office-window-edacheri.jpg"
keywords: ["WildBoar", "Edacheri", "Kozhikode", "PanchayatOffice", "WildlifeAttack"]
---

# ഒടുവിൽ കാട്ടുപന്നിയുടെ അക്രമം സർക്കാരിനോടോ...? എടച്ചേരിയിൽ പഞ്ചായത്ത് ഓഫീസിന്റെ ജനൽ ചില്ല് തകർത്ത് കാട്ടുപന്നി

> **Lead Summary:** **എടച്ചേരി: **എടച്ചേരി ടൗണിൽ നാട്ടുകാരെയും വ്യാപാരികളെയും ഭീതിയിലാഴ്ത്തി കാട്ടുപന്നിയുടെ പരാക്രമം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടൗണിലേക്ക് പാഞ്ഞെത്തിയ കാട്ടുപന്നി പരിഭ്രാന്തി സൃഷ്ടിച്ചത്. വന്യമൃഗ സാന്നിധ്യം കുറവായ എടച്ചേരിയിൽ ജനവാസ മേഖലയിലേക്ക് പന്നി പാഞ്ഞെത്തിയത് ജനങ്ങളിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

## Article Content

**എടച്ചേരി: **എടച്ചേരി ടൗണിൽ നാട്ടുകാരെയും വ്യാപാരികളെയും ഭീതിയിലാഴ്ത്തി കാട്ടുപന്നിയുടെ പരാക്രമം. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ടൗണിലേക്ക് പാഞ്ഞെത്തിയ കാട്ടുപന്നി പരിഭ്രാന്തി സൃഷ്ടിച്ചത്. വന്യമൃഗ സാന്നിധ്യം കുറവായ എടച്ചേരിയിൽ ജനവാസ മേഖലയിലേക്ക് പന്നി പാഞ്ഞെത്തിയത് ജനങ്ങളിൽ വലിയ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്.

ടൗണിൽ പരക്കം പാഞ്ഞ കാട്ടുപന്നി പ്രദേശത്തുണ്ടായിരുന്ന ബസുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ഹെഡ് ലൈറ്റ് പൂർണ്ണമായി തകർന്നു. തുടർന്ന് അവിടെനിന്ന് ഭയന്നോടിയ പന്നി എടച്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിനായി പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർക്കുകയായിരുന്നു. ഏറെനേരം ടൗണിലെ കച്ചവടക്കാരെയും വഴിയാത്രക്കാരെയും ഭയപ്പാടിലാക്കിയ ശേഷമാണ് കാട്ടുപന്നി പ്രദേശത്തുനിന്ന് മാറിയത്.

നാദാപുരം, വളയം, വാണിമേൽ തുടങ്ങിയ മലയോര മേഖലകളിൽ സാധാരണയായി കാട്ടുപന്നി ശല്യം രൂക്ഷമാണെങ്കിലും എടച്ചേരി പോലെ മലയോര മേഖലയിലല്ലാത്ത പ്രദേശങ്ങളിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകുന്നത് അപൂർവ്വമാണ്. പെട്ടെന്നുണ്ടായ വന്യമൃഗ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

**English Summary:**

A wild boar caused panic in Edacheri town, Kozhikode, after rushing into a busy area in broad daylight. It collided with a parked bus, damaged the headlight, and later broke the window panes of the newly built Edacheri Grama Panchayat office.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385723/wild-boar-smashes-panchayat-office-window-edacheri)