---
title: "'ബാപ്പുജി@157' ; വനമിത്ര അവാർഡ് തുകയിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്ത് ഡോ. പി. ദിലീപ്"
english_title: "Bappuji@157: Dr. P. Dileep Distributes 157 Fruit Saplings with Vanamitra Award Money"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385733/bappuji-157-fruit-saplings-vanamitra-award"
published_at: "2026-10-06T11:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac490babdf38_bappuji-157-fruit-saplings-vanamitra-award.jpg"
keywords: ["GandhiJayanti", "EnvironmentalAwareness", "FruitSaplings", "VanamitraAward", "DrPDileep"]
---

# 'ബാപ്പുജി@157' ; വനമിത്ര അവാർഡ് തുകയിൽ ഫലവൃക്ഷത്തൈകൾ വിതരണം ചെയ്ത് ഡോ. പി. ദിലീപ്

> **Lead Summary:** **എടച്ചേരി: **മഹാത്മാ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുതുതലമുറയിൽ പരിസ്ഥിതി സംരക്ഷണ അവബോധം വളർത്താൻ ലക്ഷ്യമിട്ട് ‘ബാപ്പുജി @157- ഒരു കുട്ടി, ഒരു ഫലവൃക്ഷം, ബാപ്പുജിക്ക് ഒരു ഹരിതാദരം’ പരിസ്ഥിതി സംരക്ഷണ പദ്ധതി സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനായ ഡോ. പി. ദിലീപിന്റെ നേതൃത്വത്തിലാണ് മാതൃകാപരമായ ഈ പദ്ധതി ആവിഷ്കരിച്ചത്. ഗാന്ധിജിയുടെ പ്രകൃതിസ്നേഹവും ഹരിതസന്ദേശവും കുട്ടികളിലേക്ക് പകരുകയും, ചെറുപ്പത്തിലേ വൃക്ഷസംരക്ഷണത്തിന്റെ ഉത്തരവാദിത്തബോധം വളർത്തുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

## Article Content

**എടച്ചേരി: **മഹാത്മാ ഗാന്ധിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പുതുതലമുറയിൽ പരിസ്ഥിതി സംരക്ഷണ അവബോധം വളർത്താൻ ലക്ഷ്യമിട്ട് ‘ബാപ്പുജി @157- ഒരു കുട്ടി, ഒരു ഫലവൃക്ഷം, ബാപ്പുജിക്ക് ഒരു ഹരിതാദരം’ പരിസ്ഥിതി സംരക്ഷണ പദ്ധതി സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തകനായ ഡോ. പി. ദിലീപിന്റെ നേതൃത്വത്തിലാണ് മാതൃകാപരമായ ഈ പദ്ധതി ആവിഷ്കരിച്ചത്. ഗാന്ധിജിയുടെ പ്രകൃതിസ്നേഹവും ഹരിതസന്ദേശവും കുട്ടികളിലേക്ക് പകരുകയും, ചെറുപ്പത്തിലേ വൃക്ഷസംരക്ഷണത്തിന്റെ ഉത്തരവാദിത്തബോധം വളർത്തുകയുമാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്.

തനിക്ക് വനമിത്ര പുരസ്കാരമായി ലഭിച്ച മുഴുവൻ തുകയും വിനിയോഗിച്ചാണ് ഡോ. പി. ദിലീപ് 157 ഫലവൃക്ഷത്തൈകൾ ഈ പദ്ധതിക്കായി വാങ്ങിയത്. എടച്ചേരി ഗ്രാമപഞ്ചായത്തിലെ ചാലിൽ ബാലൻ സ്മാരക വായനശാലാ പരിസരത്തു നടന്ന ചടങ്ങിൽ ഒന്നരവയസുകാരി നിയോം മിഹിർ ആദ്യത്തെ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പദ്ധതിയുടെ ഭാഗമായി 156 വിദ്യാർത്ഥികൾ തങ്ങളുടെ വീട്ടുപറമ്പുകളിൽ ഓരോ ഫലവൃക്ഷത്തൈ വീതം നടുകയും അവ സംരക്ഷിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു. തുടര്‍ന്ന് ഗാന്ധി ജയന്തി ദിനത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ 157-ാമത്തെ തൈ നട്ടുകൊണ്ടാണ് ഈ ഹരിത പദ്ധതിക്ക് ഔദ്യോഗികമായി സമാപനമായത്.

**English Summary:**

On Gandhi Jayanti, environment enthusiast Dr. P. Dileep launched the 'Bappuji@157 – One Child, One Fruit Tree' initiative to promote environmental awareness among children. Using the full Vanamitra Award amount, he distributed 157 fruit saplings; 156 students planted them at home, while the 157th sapling was planted at Kannur Central Jail to conclude the drive.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385733/bappuji-157-fruit-saplings-vanamitra-award)