---
title: "ആവേശം വിതറി; ബാലസംഘം ഫുട്ബോൾ ടൂർണമെന്റിൽ മുതുവടത്തൂരിനെ വീഴ്ത്തി കിരീടം സ്വന്തമാക്കി കുനിങ്ങാട്"
english_title: "Kuningad Clinch Title in Thrilling Balasangham Football Tournament"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385737/kuningad-win-balasangham-football-tournament"
published_at: "2026-10-06T11:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac493e7abcb8_kuningad-win-balasangham-football-tournament.jpg"
keywords: ["FootballTournament", "Balasangham", "Kuningad", "Muthuvattur", "KeralaSports"]
---

# ആവേശം വിതറി; ബാലസംഘം ഫുട്ബോൾ ടൂർണമെന്റിൽ മുതുവടത്തൂരിനെ വീഴ്ത്തി കിരീടം സ്വന്തമാക്കി കുനിങ്ങാട്

> **Lead Summary:** **പുറമേരി : **ബാലസംഘം പുറമേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. ലഹരിക്കെതിരെയും കായിക സംസ്കാരം വളർത്തുന്നതിനുമായി സംഘടിപ്പിച്ച ടൂർണമെന്റിൽ നിരവധി ടീമുകളാണ് മാറ്റുരച്ചത്.

## Article Content

**പുറമേരി : **ബാലസംഘം പുറമേരി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് ആവേശകരമായി സമാപിച്ചു. ലഹരിക്കെതിരെയും കായിക സംസ്കാരം വളർത്തുന്നതിനുമായി സംഘടിപ്പിച്ച ടൂർണമെന്റിൽ നിരവധി ടീമുകളാണ് മാറ്റുരച്ചത്.

വാശിയേറിയ ഫൈനൽ പോരാട്ടത്തിൽ മുതുവടത്തൂരും കുനിങ്ങാടും തമ്മിലാണ് ഏറ്റുമുട്ടിയത്. ആദ്യവസാനം ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ മുതുവടത്തൂരിനെ പരാജയപ്പെടുത്തി കുനിങ്ങാട് ചാമ്പ്യന്മാരായി എവർറോളിങ് ട്രോഫി സ്വന്തമാക്കി. വിജയികളായ കുനിങ്ങാട് ടീമിനുള്ള എവർറോളിങ് ട്രോഫി രമ മടപ്പള്ളി, ടി. സുധീഷ് എന്നിവർ ചേർന്ന് സമ്മാനിച്ചു.

രണ്ടാം സ്ഥാനം നേടിയ മുതുവടത്തൂർ ടീമിനുള്ള റണ്ണേഴ്സ് ട്രോഫി പി. സുരേഷ് ബാബു കൈമാറി. ടൂർണമെന്റ് സമാപന ചടങ്ങിൽ സജിത്ത് പനപ്ര അധ്യക്ഷത വഹിച്ചു. സംഘാടക സമിതിക്ക് വേണ്ടി സി. രാജേഷ് സ്വാഗതം ആശംസിച്ചു. കായിക പ്രേമികളും പ്രദേശവാസികളും ഉൾപ്പെടെ നിരവധി പേരാണ് ഫൈനൽ മത്സരം കാണാൻ തടിച്ചുകൂടിയത്.

The Balasangham Pureri area committee’s football tournament concluded with a thrilling final between Muthuvattur and Kuningad. Kuningad emerged champions after defeating Muthuvattur and lifted the rolling trophy, while the runners-up trophy went to Muthuvattur.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385737/kuningad-win-balasangham-football-tournament)