---
title: "'ഉലമാക്കളുടെ ഉത്തരവാദിത്തം സധൈര്യം നിർവ്വഹിച്ച യുഗപുരുഷനാണ് ശംസുൽ ഉലമ' - കൊയ്യോട് ഉമർ മുസ്‌ലിയാർ"
english_title: "Shamsul Ulama Was a Visionary Who Fulfilled the Ulama’s Duty Courageously: Koyyode Umar Musliyar"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385764/shamsul-ulama-ulya-courageous-duty"
published_at: "2026-10-06T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4b1d956b94_shamsul-ulama-ulya-courageous-duty.jpg"
keywords: ["ShamsulUlama", "Samastha", "KoyyodeUmarMusliyar", "Nadapuram", "ReligiousSpeech"]
---

# 'ഉലമാക്കളുടെ ഉത്തരവാദിത്തം സധൈര്യം നിർവ്വഹിച്ച യുഗപുരുഷനാണ് ശംസുൽ ഉലമ' - കൊയ്യോട് ഉമർ മുസ്‌ലിയാർ

> **Lead Summary:** **നാദാപുരം: **ദീനും യഥാർഥ തൗഹീദും സംരക്ഷിക്കുന്നതിൽ ഉലമാക്കളുടെ ഉത്തരവാദിത്തം സധൈര്യം നിർവ്വഹിച്ച യുഗപുരുഷനായിരുന്നു ശംസുൽ ഉലമയെന്ന് സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് ഉമർ മുസ്‌ലിയാർ പറഞ്ഞു. പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന ബോധ്യത്തോടെ സമൂഹത്തിന് വഴികാട്ടിയായ മഹത്തായ വ്യക്തിത്വമായിരുന്നു ശംസുൽ ഉലമയുടേതെന്നും അദ്ദേഹം പറഞ്ഞു.

## Article Content

**നാദാപുരം: **ദീനും യഥാർഥ തൗഹീദും സംരക്ഷിക്കുന്നതിൽ ഉലമാക്കളുടെ ഉത്തരവാദിത്തം സധൈര്യം നിർവ്വഹിച്ച യുഗപുരുഷനായിരുന്നു ശംസുൽ ഉലമയെന്ന് സമസ്ത ജനറൽ സെക്രട്ടറി കൊയ്യോട് ഉമർ മുസ്‌ലിയാർ പറഞ്ഞു. പണ്ഡിതന്മാർ പ്രവാചകന്മാരുടെ അനന്തരാവകാശികളാണെന്ന ബോധ്യത്തോടെ സമൂഹത്തിന് വഴികാട്ടിയായ മഹത്തായ വ്യക്തിത്വമായിരുന്നു ശംസുൽ ഉലമയുടേതെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരം ജാമിഅ ഹാഷിമിയ്യയിൽ നടന്ന ശംസുൽ ഉലമ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത നേരിന്റെ മാർഗമാണ്. കാലങ്ങളായി സമസ്തയ്ക്ക് ലഭിക്കുന്ന ജനസ്വീകാര്യത അതിന്റെ നിലപാടുകൾക്കുള്ള അംഗീകാരമാണ്. മതേതര സമൂഹം പോലും സമസ്തയെ നെഞ്ചേറ്റുന്നത് ഇതിന്റെ തെളിവാണ്.

രാജ്യത്ത് സമാധാനവും സ്നേഹവും സഹവർത്തിത്വവും ശക്തിപ്പെടുത്തുകയാണ് സമസ്തയുടെ സന്ദേശം. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സമസ്ത ഒരിക്കലും സ്വീകരിച്ചിട്ടില്ലെന്നും കൊയ്യോട് ഉമർ മുസ്‌ലിയാർ പറഞ്ഞു. വിവിധ ഉപഘടകങ്ങൾ സെക്രട്ടറിയെ ഷാൾ അണിയിച്ച് ആദരിച്ചു. എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് ടി.പി.സി തങ്ങൾ അധ്യക്ഷനായി.

സമസ്ത കേന്ദ്ര മുശാവറ അംഗം ബഷീർ അബ്ദുല്ല ഫൈസി ആമുഖ ഭാഷണം നടത്തി. സയ്യിദ് ഹമീദ് തങ്ങൾ അൽ ഹൈദ്രൂസി പ്രാർത്ഥന നടത്തി. ഇബ്രാഹിം ഫൈസി പേരാൽ അനുസ്മരണ പ്രഭാഷണം നടത്തി. സൂപ്പി നരിക്കാട്ടേരി, മുഹമ്മദ് ബാഖവി, സയ്യിദ് എസ്.പി.എം തങ്ങൾ, പി.പി അഷ്റഫ് മൗലവി, പി.കെ അഹമ്മദ് ബാഖവി, സയ്യിദ് ഇമ്പിച്ചി തങ്ങൾ, പി.എ മമ്മൂട്ടി, അബ്ദുൽ ഗഫൂർ ഫൈസി, മുഹമ്മദ് പടിഞ്ഞാറത്തറ, ഇസ്മായിൽ ഹാജി എടച്ചേരി, നാസർ ദാരിമി കട്ടിപ്പാറ, മുനീർ ദാരിമി, എം.പി അബ്ദുൽ ജബ്ബാർ മൗലവി, സി അബ്ദുൽ ഹമീദ് ദാരിമി, അബ്ദുസമദ് ബാഖവി, ടി.എം.വി അബ്ദുൽ ഹമീദ് സംസാരിച്ചു.

Koyyode Umar Musliyar said Shamsul Ulama was a visionary who courageously fulfilled the responsibility of safeguarding religion and true tawheed. Speaking at a memorial meeting in Nadapuram, he praised Samastha’s message of peace, coexistence, and rejection of communalism.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385764/shamsul-ulama-ulya-courageous-duty)