---
title: "ഉദ്യോഗാർത്ഥികൾക്ക് വഴികാട്ടിയായി പ്രണവം അച്ചംവീട്; സൗജന്യ പി.എസ്.സി പരിശീലനം സംഘടിപ്പിച്ചു"
english_title: "Pranavam Achamveedu Holds Free One-Day PSC Training for Aspirants"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385799/free-one-day-psc-training-class-"
published_at: "2026-10-06T16:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4db8ab96bf_free-one-day-psc-training-class.jpg"
keywords: ["PSCTraining", "Nadapuram", "SubhashChandran", "Sylem", "CareerGuidance"]
---

# ഉദ്യോഗാർത്ഥികൾക്ക് വഴികാട്ടിയായി പ്രണവം അച്ചംവീട്; സൗജന്യ പി.എസ്.സി പരിശീലനം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **സൈലം നാദാപുരത്തിന്റെ സഹകരണത്തോടെ പ്രണവം അച്ചംവീട് സംഘടിപ്പിച്ച സൗജന്യ ഏകദിന പി.എസ്.സി പരിശീലന ക്ലാസ് ശ്രദ്ധേയമായി. നാദാപുരം സർക്കിൾ ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി പരിശീലന രംഗത്തെ പ്രശസ്ത അധ്യാപകൻ എം.എസ്. പ്രദീപ് ക്ലാസിന് നേതൃത്വം നൽകി.

## Article Content

**നാദാപുരം: **സൈലം നാദാപുരത്തിന്റെ സഹകരണത്തോടെ പ്രണവം അച്ചംവീട് സംഘടിപ്പിച്ച സൗജന്യ ഏകദിന പി.എസ്.സി പരിശീലന ക്ലാസ് ശ്രദ്ധേയമായി. നാദാപുരം സർക്കിൾ ഇൻസ്‌പെക്ടർ സുഭാഷ് ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.എസ്.സി പരിശീലന രംഗത്തെ പ്രശസ്ത അധ്യാപകൻ എം.എസ്. പ്രദീപ് ക്ലാസിന് നേതൃത്വം നൽകി.

പ്രണവം ക്ലബ്ബ് സെക്രട്ടറി ഷാജി പി.സി ചടങ്ങിന് സ്വാഗതം ആശംസിച്ചു. ഗ്രന്ഥശാല സെക്രട്ടറി ജിജിത് പി.സി അധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലബ്ബ് പ്രസിഡന്റ് നിധിൻ കൃഷ്ണ നന്ദി പറഞ്ഞു. വളയത്തിന്റെ ചരിത്രത്തിൽ ആദ്യമായി പി.എസ്.സി പരീക്ഷയിലൂടെ നേരിട്ട് കേരള പൊലീസ് സബ് ഇൻസ്‌പെക്ടർ തസ്തികയിൽ ജോലി നേടുകയും, നിലവിൽ സർക്കിൾ ഇൻസ്‌പെക്ടറായി സ്ഥാനക്കയറ്റം ലഭിക്കുകയും ചെയ്ത സുഭാഷ് ചന്ദ്രന് ചടങ്ങിൽ ഉപഹാരം നൽകി നാടിന്റെ ആദരവ് അറിയിച്ചു.

Pranavam Achamveedu, in association with Sylem Nadapuram, organized a free one-day PSC training class that drew attention in Nadapuram. Circle Inspector Subhash Chandran inaugurated the event, while noted PSC trainer M.S. Pradeep led the session.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385799/free-one-day-psc-training-class-)