---
title: "കുമ്മങ്കോട് കല്ലുള്ളകുറ്റിയിൽ–മഞ്ചാംപാറ റോഡ് നാടിന് സമർപ്പിച്ചു"
english_title: "Kummankode–Manchampara Road Dedicated to the Public"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385811/kummankode-manchampara-road-dedicated"
published_at: "2026-10-06T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4ff1a4b219_kummankode-manchampara-road-dedicated.jpg"
keywords: ["RoadInauguration", "Nadapuram", "KeralaLocalBody", "PublicWorks", "Infrastructure"]
---

# കുമ്മങ്കോട് കല്ലുള്ളകുറ്റിയിൽ–മഞ്ചാംപാറ റോഡ് നാടിന് സമർപ്പിച്ചു

> **Lead Summary:** നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കുമ്മങ്കോട് ഹെൽത്ത് സെന്ററിന് സമീപത്തെ കല്ലുള്ളകുറ്റിയിൽ–മഞ്ചാംപാറ റോഡ് നാടിന് സമർപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

## Article Content

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ കുമ്മങ്കോട് ഹെൽത്ത് സെന്ററിന് സമീപത്തെ കല്ലുള്ളകുറ്റിയിൽ–മഞ്ചാംപാറ റോഡ് നാടിന് സമർപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.

ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം റോഷന പിലാക്കാട്ട് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് മുഖ്യാതിഥിയായി പങ്കെടുത്തു.

പി.കെ. ശിവദാസൻ, പി.കെ. പ്രദീപൻ, വി.കെ. രവീന്ദ്രൻ, എം.പി. പവിത്രൻ, പി.കെ. ജിൻസി, എം.പി. പ്രദീപൻ, സി.പി. പ്രദീഷ്, ബി. ബിജീഷ്, സി.ടി. വാസു, കെ.കെ. പ്രദീപൻ, കെ.കെ. ജമീല, എം.പി. പ്രേമ, എൻ.എം. ബാബു, കെ.കെ. ലത്തീഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

പ്രദേശവാസികളുടെ സാന്നിധ്യത്തിലായിരുന്നു റോഡിന്റെ ഉദ്ഘാടനവും നാടിന് സമർപ്പിക്കലും നടന്നത്.

The Kallullakkutti–Manchampara road near the Kummankode Health Centre in Nadapuram’s 14th ward was dedicated to the public. Nadapuram grama panchayat president Safeera Moonamkuni inaugurated the road at a function attended by local representatives and residents.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385811/kummankode-manchampara-road-dedicated)