---
title: "ട്രാക്കിലും ഫീൽഡിലും കരുത്തുകാട്ടി കുരുന്നുകൾ; നാദാപുരം ഉപജില്ല കായികമേളയിൽ ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ ചാമ്പ്യൻമാർ"
english_title: "Bhoomivathukkal MLP School Clinch Nadapuram Sub-District Sports Meet Title"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385812/nadapuram-subdistrict-sports-meet-champions"
published_at: "2026-10-06T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac4ffe69c260_nadapuram-subdistrict-sports-meet-champions.jpg"
keywords: ["KeralaSports", "SchoolSports", "SportsMeet", "Nadapuram", "Championship"]
---

# ട്രാക്കിലും ഫീൽഡിലും കരുത്തുകാട്ടി കുരുന്നുകൾ; നാദാപുരം ഉപജില്ല കായികമേളയിൽ ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ ചാമ്പ്യൻമാർ

> **Lead Summary:** വെള്ളിയോട്: നാദാപുരം ഉപജില്ല കായികമേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ കരസ്ഥമാക്കി. സെന്റ് ജോർജ് എച്ച്.എസ്. വിലങ്ങാട് റണ്ണർ അപ്പ് സ്ഥാനവും കുറുവന്തേരി യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

## Article Content

വെള്ളിയോട്: നാദാപുരം ഉപജില്ല കായികമേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് ഭൂമിവാതുക്കൽ എം.എൽ.പി സ്കൂൾ കരസ്ഥമാക്കി. സെന്റ് ജോർജ് എച്ച്.എസ്. വിലങ്ങാട് റണ്ണർ അപ്പ് സ്ഥാനവും കുറുവന്തേരി യു.പി സ്കൂൾ മൂന്നാം സ്ഥാനവും നേടി.

വിജയികൾക്കുള്ള ട്രോഫികൾ വെള്ളിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ സീനിയർ അസിസ്റ്റന്റ് എം.പി. മുഹമ്മദലി സമ്മാനിച്ചു.

കായികമേളയുടെ ആദ്യദിനത്തിൽ വിവിധ ഇനങ്ങളിലായി നിരവധി വിദ്യാർഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. മത്സരാർത്ഥികളെ പ്രോത്സാഹിപ്പിക്കാൻ അധ്യാപകരും രക്ഷിതാക്കളും കായികപ്രേമികളും സജീവമായി രംഗത്തുണ്ടായിരുന്നു.

വിദ്യാർഥികളുടെ ആവേശകരമായ പ്രകടനങ്ങളും കാണികളുടെ സജീവ സാന്നിധ്യവും ആദ്യദിന മത്സരങ്ങളെ ശ്രദ്ധേയമാക്കി.

Bhoomivathukkal MLP School won the LP section overall championship at the Nadapuram sub-district sports meet. St. George H.S., Vilangad finished runners-up, while Kuruvantheri U.P. School secured third place.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385812/nadapuram-subdistrict-sports-meet-champions)