---
title: "മലബാറിന്റെ ടൂറിസം ഭൂപടത്തിലേക്ക് കണ്ടിവാതുക്കൽ; പ്രകൃതിയും ഗോത്രത്തനിമയും സഞ്ചാരികളെ വരവേൽക്കും, വിപുലമായ പദ്ധതിയുമായി ചെക്യാട് പഞ്ചായത്ത്"
english_title: "Kandivathukal Set for Malabar Tourism Map with Eco and Tribal Appeal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385817/kandivathukal-malabar-tourism-eco-tribal"
published_at: "2026-10-06T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac5086e52e16_kandivathukal-malabar-tourism-eco-tribal.jpg"
keywords: ["MalabarTourism", "EcoTourism", "KeralaTourism", "TribalCulture", "ChekyadPanchayat"]
---

# മലബാറിന്റെ ടൂറിസം ഭൂപടത്തിലേക്ക് കണ്ടിവാതുക്കൽ; പ്രകൃതിയും ഗോത്രത്തനിമയും സഞ്ചാരികളെ വരവേൽക്കും, വിപുലമായ പദ്ധതിയുമായി ചെക്യാട് പഞ്ചായത്ത്

> **Lead Summary:** നാദാപുരം: പ്രകൃതി സൗന്ദര്യവും അനുകൂല കാലാവസ്ഥയും ഗോത്രസംസ്‌കാരത്തിന്റെ തനിമയും സമന്വയിക്കുന്ന ചെക്യാട് ഗ്രാമപഞ്ചായത്തിലെ കണ്ടിവാതുക്കലിനെ മലബാറിലെ ശ്രദ്ധേയമായ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ പദ്ധതി. പ്രദേശത്തിന്റെ സ്വാഭാവിക സൗന്ദര്യം സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.

## Article Content

നാദാപുരം: പ്രകൃതി സൗന്ദര്യവും അനുകൂല കാലാവസ്ഥയും ഗോത്രസംസ്‌കാരത്തിന്റെ തനിമയും സമന്വയിക്കുന്ന ചെക്യാട് ഗ്രാമപഞ്ചായത്തിലെ കണ്ടിവാതുക്കലിനെ മലബാറിലെ ശ്രദ്ധേയമായ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി വികസിപ്പിക്കാൻ പദ്ധതി. പ്രദേശത്തിന്റെ സ്വാഭാവിക സൗന്ദര്യം സംരക്ഷിച്ചുകൊണ്ടുള്ള ടൂറിസം വികസനമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.

നഗരത്തിരക്കിൽ നിന്നും ചൂടിൽ നിന്നും മാറി പ്രകൃതിയോട് ചേർന്ന് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവരെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി കണ്ടിവാതുക്കലിനെ മാറ്റാനാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

പട്ടികവർഗ വിഭാഗങ്ങളുടെ തനത് ജീവിതശൈലി, പരമ്പരാഗത ഉത്പന്നങ്ങൾ, നാടൻ വിഭവങ്ങൾ എന്നിവ പദ്ധതിയുടെ പ്രധാന ആകർഷണങ്ങളാകും. സഞ്ചാരികൾക്ക് ഗോത്രവിഭാഗങ്ങളുടെ ജീവിതരീതികൾ അടുത്തറിയുന്നതിനൊപ്പം അവരുടെ പരമ്പരാഗത ഉത്പന്നങ്ങളും നാടൻ വിഭവങ്ങളും നേരിട്ട് വാങ്ങുന്നതിനുള്ള അവസരവും ഒരുക്കും.

ടൂറിസം വികസനത്തിലൂടെ പ്രദേശത്തെ ഗോത്രവിഭാഗങ്ങൾക്കും പ്രാദേശിക ജനങ്ങൾക്കും സാമ്പത്തിക നേട്ടം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

പദ്ധതിയുടെ ഭാഗമായി ഒക്ടോബർ ഒമ്പതിന് വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ടൂറിസം സെമിനാർ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയ, സാമൂഹിക, ബിസിനസ് മേഖലകളിലെ പ്രമുഖർ പങ്കെടുക്കുമെന്ന് ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വാർത്താസമ്മേളനത്തിൽ വൈസ് പ്രസിഡന്റ് വസന്ത കരിന്ത്രയിൽ, സ്ഥിരംസമിതി അധ്യക്ഷരായ അഹമ്മദ് കുറുവയിൽ, സി.എച്ച്. ഹമീദ്, സി.കെ. ജമീല, സെക്രട്ടറി മുഹമ്മദ് ആഷിഖ്, വാർഡ് മെമ്പർ കെ.പി. കുമാരൻ എന്നിവർ പങ്കെടുത്തു.

Chekyad panchayat plans to develop Kandivathukal into a prominent eco-friendly tourism destination in Malabar while preserving its natural beauty. The project will highlight tribal lifestyle, traditional products, and local cuisine, aiming to benefit both indigenous communities and residents economically.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385817/kandivathukal-malabar-tourism-eco-tribal)