---
title: "രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം; നാദാപുരത്ത് കോൺഗ്രസ് പ്രകടനം"
english_title: "Congress Holds Protest in Nadapuram Over Rahul Gandhi’s Arrest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385969/rahul-gandhi-arrest-protest-nadapuram-congress"
published_at: "2026-10-07T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac64ddae5685_rahul-gandhi-arrest-protest-nadapuram-congress.jpg"
keywords: ["RahulGandhi", "CongressProtest", "Nadapuram", "PoliticalProtest", "KeralaPolitics"]
---

# രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ പ്രതിഷേധം; നാദാപുരത്ത് കോൺഗ്രസ് പ്രകടനം

> **Lead Summary:** നാദാപുരം: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

നാദാപുരം: കേന്ദ്ര മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തുന്നതിനിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നാദാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിയാണ് കോൺഗ്രസ് പ്രവർത്തകർ നാദാപുരത്ത് പ്രകടനം സംഘടിപ്പിച്ചത്.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി. റിനീഷ്, അഡ്വ. എ. സജീവൻ, അഡ്വ. കെ.എം. രഘുനാഥ്, പി.കെ. ദാമു മാസ്റ്റർ, അഖില മര്യാട്ട്, കോടിക്കണ്ടി മൊയ്തു, എരഞ്ഞിക്കൽ വാസു, പി. മൊയ്തു, ഇ.വി. ലീജൻ, കെ. പ്രേമൻ, എ.പി. ജയേഷ്, പി.വി.പി. വിജയലക്ഷ്മി, പ്രമീള കെ. തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Congress workers in Nadapuram staged a protest march against the arrest of opposition leader Rahul Gandhi in Delhi. The demonstration was organized by the Nadapuram constituency committee in response to the action against him.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385969/rahul-gandhi-arrest-protest-nadapuram-congress)