---
title: "നാദാപുരത്തെ മൊബൈൽ ഷോപ്പ് കൊള്ള: പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ സായാഹ്ന ധർണ്ണ"
english_title: "Nadapuram Traders Hold Evening Dharna Demanding Arrest in Mobile Shop Robbery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385970/nadapuram-mobile-shop-robbery-dharna"
published_at: "2026-10-07T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac6504d1e8cb_nadapuram-mobile-shop-robbery-dharna.jpg"
keywords: ["NadapuramTraders", "MobileShopRobbery", "PoliceAction", "TradeProtest", "KeralaNews"]
---

# നാദാപുരത്തെ മൊബൈൽ ഷോപ്പ് കൊള്ള: പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ സായാഹ്ന ധർണ്ണ

> **Lead Summary:** നാദാപുരം: നാദാപുരത്തെ മൊബൈൽ ഷോപ്പിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട പ്രതികളെ ഉടൻ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

## Article Content

നാദാപുരം: നാദാപുരത്തെ മൊബൈൽ ഷോപ്പിൽ നടന്ന കൊള്ളയുമായി ബന്ധപ്പെട്ട പ്രതികളെ ഉടൻ പിടികൂടി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നാദാപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.

വ്യാപാരികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കുന്നതിൽ പോലീസ് കൂടുതൽ ജാഗ്രത പുലർത്തണമെന്നും വ്യാപാര സ്ഥാപനങ്ങളിൽ തുടർച്ചയായി ഉണ്ടാകുന്ന മോഷണങ്ങൾക്കും കൊള്ളകൾക്കും ശാശ്വത പരിഹാരം കാണണമെന്നും ധർണ്ണയിൽ ആവശ്യപ്പെട്ടു. മൊബൈൽ ഷോപ്പിൽ നടന്ന കൊള്ളയ്ക്ക് ഒരു മാസം തികയാറായിട്ടും പ്രതികളെ പിടികൂടാത്തതിൽ വ്യാപാരികൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സലീം രാമനാട്ടുകര ധർണ്ണ ഉദ്ഘാടനം ചെയ്തു. നാദാപുരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ഏറത്ത് ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.

ബംഗ്ലത്ത് മുഹമ്മദ്, അബ്ബാസ് കണേക്കൽ, അഭിഭാഷകൻ സജീവൻ, എം. വിനോദ്, സി.ടി.കെ. ബാബു, കെ.വി. നാസർ, ഇബ്രാഹിം തലായി, റഹീം കോറോത്ത്, ടി.പി. ഇബ്രാഹിം, കുരുമ്പൊത്ത് കുഞ്ഞബ്ദുള്ള, ഹാരിസ് മാത്തോട്ടത്തിൽ, സിദ്ദിഖ് കുപേരി, സൈദ് കോറോത്ത്, എം.കെ. അഷ്റഫ്, മുഹമ്മദ് അലി തീനൂർ തുടങ്ങിയവർ സംസാരിച്ചു.

വ്യാപാര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ ശക്തമാക്കണമെന്നും കൊള്ളക്കേസിലെ പ്രതികളെ എത്രയും വേഗം പിടികൂടി നിയമനടപടി സ്വീകരിക്കണമെന്നും ധർണ്ണയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

Traders in Nadapuram staged an evening dharna demanding the immediate arrest of those behind a mobile shop robbery. Organized by the Kerala Vyapari Vyavasayi Ekopana Samiti’s Nadapuram unit, the protest also called for stronger police protection for shops and traders.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385970/nadapuram-mobile-shop-robbery-dharna)