---
title: "ലഹരി വിരുദ്ധ പ്രചരണം: കല്ലുമ്മൽ വാർഡിൽ ‘ഞാൻ എന്റെ നാടിന്റെ കാവലാൾ - തൂഫാൻ തദ്ദേശം’ സംഘടിപ്പിച്ചു"
english_title: "Anti-Drug Campaign Held in Kallummal Ward Under ‘I Am My Homeland’s Guardian - Tufan Thudesham’"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/385971/anti-drug-campaign-kallummal-ward-tufan-thudesham"
published_at: "2026-10-07T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac655529bb98_anti-drug-campaign-kallummal-ward-tufan-thudesham.jpg"
keywords: ["AntiDrugCampaign", "KeralaNews", "LocalGovernance", "ExciseDepartment", "DrugFreeVillage"]
---

# ലഹരി വിരുദ്ധ പ്രചരണം: കല്ലുമ്മൽ വാർഡിൽ ‘ഞാൻ എന്റെ നാടിന്റെ കാവലാൾ - തൂഫാൻ തദ്ദേശം’ സംഘടിപ്പിച്ചു

> **Lead Summary:** ജാതിയേരി: തദ്ദേശ സ്വയംഭരണ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ 'ഞാൻ എന്റെ നാടിന്റെ കാവലാൾ - തൂഫാൻ തദ്ദേശം' പരിപാടി നടന്നു. പരിപാടിയുടെ ഉദ്ഘാടനം വളയം അഡീഷണൽ എസ്.ഐ സജീവൻ നിർവ്വഹിച്ചു.

## Article Content

ജാതിയേരി: തദ്ദേശ സ്വയംഭരണ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ജനകീയ പ്രചാരണ പരിപാടിയുടെ ഭാഗമായി ചെക്യാട് ഗ്രാമപഞ്ചായത്ത് കല്ലുമ്മൽ പത്താം വാർഡിൽ 'ഞാൻ എന്റെ നാടിന്റെ കാവലാൾ - തൂഫാൻ തദ്ദേശം' പരിപാടി നടന്നു. പരിപാടിയുടെ ഉദ്ഘാടനം വളയം അഡീഷണൽ എസ്.ഐ സജീവൻ നിർവ്വഹിച്ചു.

​വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ അധ്യക്ഷത വഹിച്ചു. നാദാപുരം എക്സൈസ് റേഞ്ച് സിവിൽ ഓഫീസർ സിനീഷ് കെ. മുഖ്യപ്രഭാഷണം നടത്തി. എക്സൈസ് ഓഫീസർ ശ്രീജേഷ്, പഞ്ചായത്ത് കോഡിനേറ്റർ സുബിൻ, വി.പി. റഫീഖ് എന്നിവർ സംസാരിച്ചു.

​വാർഡിൽ സമ്പൂർണ്ണ ലഹരിമുക്ത അന്തരീക്ഷം സൃഷ്ടിക്കുന്നതിനും ലഹരിവിരുദ്ധ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും യോഗം തീരുമാനിച്ചു. ചടങ്ങിൽ വാർഡ് കൺവീനർ ടി.കെ. സൂപ്പി മാസ്റ്റർ സ്വാഗതവും അബൂബക്കർ ചെറുവത്ത് നന്ദിയും പറഞ്ഞു.

An anti-drug public awareness programme titled ‘I Am My Homeland’s Guardian - Tufan Thudesham’ was held in Kallummal ward of Chekyad grama panchayat as part of a statewide initiative. Officials and local representatives said the campaign will be intensified to create a drug-free environment in the ward.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/385971/anti-drug-campaign-kallummal-ward-tufan-thudesham)