---
title: "പുലി ഭയം വേണ്ട; കത്തുന്ന വെയിലിലും കർമ്മനിരതരായി കർഷക തൊഴിലാളികൾ"
english_title: "No Tiger Fear: Farm Workers Clear Bushes Under Scorching Sun"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386087/farm-workers-clear-bushes-nadapuram"
published_at: "2026-10-08T13:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac74da7b123e_farm-workers-clear-bushes-nadapuram.jpg"
keywords: ["FarmWorkers", "KeralaNews", "Nadapuram", "TigerAlert", "CommunityService"]
---

# പുലി ഭയം വേണ്ട; കത്തുന്ന വെയിലിലും കർമ്മനിരതരായി കർഷക തൊഴിലാളികൾ

> **Lead Summary:** നാദാപുരം : കാട്ടിൽ പതുങ്ങിയിരിക്കുന്ന പുലിയെ ഇനി ഭയക്കേണ്ട. കത്തുന്ന വെയിലിനെ തൃണവൽഗണിച്ചുകൊണ്ട് കുമ്മംകോട് മൂന്ന് കർഷക തൊഴിലാളികൾ കർമ്മരംഗത്താണ്.

## Article Content

നാദാപുരം : കാട്ടിൽ പതുങ്ങിയിരിക്കുന്ന പുലിയെ ഇനി ഭയക്കേണ്ട. കത്തുന്ന വെയിലിനെ തൃണവൽഗണിച്ചുകൊണ്ട് കുമ്മംകോട് മൂന്ന് കർഷക തൊഴിലാളികൾ കർമ്മരംഗത്താണ്.

നാട്ടിലാകെ പുലിപ്പേടിയിൽ ജനങ്ങൾ ഭീതിയിൽ നിൽക്കവേ കനാൽ സൈഡിലെ കാടുകൾ വെട്ടിത്തെളിക്കുകയാണ് കുമ്മംകോട് മൂന്ന് കർഷക തൊഴിലാളികൾ. കഴിഞ്ഞ ഒരാഴ്ചയോളമായി കുമ്മംകോട് ഹെൽത്ത് സെന്റർ സമീപത്തെ കാടുകൾ പ്രതിഫലം ഏതുമില്ലാതെ വെട്ടിത്തെളിക്കുകയാണ് ഈ തൊഴിലാളികൾ.

ചായ കുടിക്കാൻ ആരെങ്കിലും പൈസ കൊടുത്താൽ വാങ്ങും എന്നല്ലാതെ ആരും പറയാതെ തന്നെ കൂലി വാങ്ങാതെയാണ് ഇവർ ഈ പണിക്ക് ഇറങ്ങിയിട്ടുള്ളത്. കുമ്മംകോട് ഹെൽത്ത് സെന്ററിന് മുൻവശമുള്ള കനാൽ സൈഡിലെ കാടാണ് ഇവർ വെട്ടിത്തെളിക്കുന്നത്.

സമീപപ്രദേശവാസികളായ കളരിക്കിട്ടിയ പറമ്പത്ത് കുമാരൻ, മീത്തലെ പറമ്പത്ത് രാജൻ, കയലാങ്കണ്ടി നാണു എന്നിവരാണ് ഈ സദുദ്യമത്തിന് തയ്യാറായി വന്നത്. നിരവധിപേർ വാഹനത്തിലും കാൽനടയായും യാത്ര ചെയ്യുന്ന കനാൽ റോഡ് ഇരുവശവും കാടുകൾ നിറഞ്ഞ നിലയിലാണ്.

Three farm workers in Nadapuram have been clearing overgrown bushes along a canal road near the health centre for the past week without taking wages. Their voluntary effort comes as residents in the area remain anxious over reports of a tiger sighting.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386087/farm-workers-clear-bushes-nadapuram)