---
title: "'ഡിജിറ്റൽ ലോകത്ത് ജാഗ്രത വേണം'; സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് നാദാപുരം മലബാർ കോളേജിൽ അവബോധ ക്ലാസ്"
english_title: "Stay Alert in the Digital World: Social Media Awareness Class at Nadapuram Malabar College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386139/social-media-awareness-class-nadapuram-college"
published_at: "2026-10-08T17:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac785ba18373_social-media-awareness-class-nadapuram-college.jpg"
keywords: ["SocialMedia", "GenZ", "DigitalAwareness", "KeralaEducation", "LegalServices"]
---

# 'ഡിജിറ്റൽ ലോകത്ത് ജാഗ്രത വേണം'; സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ച് നാദാപുരം മലബാർ കോളേജിൽ അവബോധ ക്ലാസ്

> **Lead Summary:** > നാദാപുരം: മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൺ നാദാപുരം, വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “Social Media Influence on GenZies” എന്ന വിഷയത്തിൽ അവബോധ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

> നാദാപുരം: മലബാർ ആർട്സ് ആൻഡ് സയൻസ് കോളേജ് ഫോർ വിമൺ നാദാപുരം, വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ സഹകരണത്തോടെ കോളേജിലെ സോഷ്യൽ വർക്ക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “Social Media Influence on GenZies” എന്ന വിഷയത്തിൽ അവബോധ ക്ലാസ് സംഘടിപ്പിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈന എൻ.സി. പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. വടകര താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെ പ്രതിനിധിയും അഭിഭാഷകനുമായ അഡ്വ. ഷാനിദ് മുഖ്യാതിഥിയായി ക്ലാസ് നയിച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളിൽ സോഷ്യൽ മീഡിയയുടെ വർധിച്ചുവരുന്ന സ്വാധീനം, സാമൂഹിക ജീവിതത്തിലും വ്യക്തിബന്ധങ്ങളിലും ഉണ്ടാകുന്ന മാറ്റങ്ങൾ, സോഷ്യൽ മീഡിയയുടെ ഗുണപരവും ദോഷകരവുമായ വശങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു.

സോഷ്യൽ വർക്ക് വിഭാഗം അധ്യാപികയായ അമയ അശോക് അധ്യക്ഷതയും സ്റ്റാജിന പി സ്വാഗതവും മൂന്നാം വർഷ വിദ്യാർത്ഥി നിഹ ഫാത്തിമ നന്ദിയും പറഞ്ഞു

വിവിധ വിഭാഗങ്ങളിലെ വകുപ്പ് മേധാവികളായ അർജുൻ എ,ശ്രീജ കുമാരി, നിയാസ് ടി.കെ, ദിബിഷ കെ , ആയിഷ,രതീഷ് ഒ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Malabar Arts and Science College for Women, Nadapuram, in association with the Vadakara Taluk Legal Services Committee, held an awareness class on the influence of social media on Gen Z. The session discussed the growing impact of social media on students, its effects on social life and relationships, and both the positive and negative sides of online platforms.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386139/social-media-awareness-class-nadapuram-college)