---
title: "'ശാസ്ത്രമേളയുടെ വിശേഷങ്ങളുമായി വർണ്ണപ്പത്രം'; പേരോട് എം.ഐ.എം സ്കൂളിൽ ദി ക്യാമ്പസ് ക്രോണിക്ക്ൾ പ്രകാശനം ചെയ്തു"
english_title: "‘The Campus Chronicle’ Multi-Colour Campus Paper Released; Sanoop Inaugurates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386153/campus-chronicle-multicolor-paper-released-new"
published_at: "2026-10-08T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7b67309132_campus-chronicle-multicolor-paper-released.jpg"
keywords: ["CampusChronicle", "Nadapuram", "SchoolNews", "ScienceFair", "StudentMedia"]
---

# 'ശാസ്ത്രമേളയുടെ വിശേഷങ്ങളുമായി വർണ്ണപ്പത്രം'; പേരോട് എം.ഐ.എം സ്കൂളിൽ ദി ക്യാമ്പസ് ക്രോണിക്ക്ൾ പ്രകാശനം ചെയ്തു

> **Lead Summary:** നാദാപുരം: നാദാപുരം ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി പേരോട് എം.ഐ.എം ഹയർസെക്കൻഡറി സ്കൂൾ മീഡിയ ക്ലബ്ബും പബ്ലിസിറ്റി കമ്മിറ്റിയും ചേർന്ന് പുറത്തിറക്കിയ മൾട്ടി കളർ ക്യാമ്പസ് പത്രമായ 'ദി ക്യാമ്പസ് ക്രോണിക്ക്ൾ' നാദാപുരം എ.ഇ.ഒ. സി.എച്ച്. സനൂപ് പ്രകാശനം ചെയ്തു. കുവൈത്ത് എം.ആർ. മാർട്ട് ജനറൽ ട്രേഡിങ്ങ് കമ്പനി ചെയർമാൻ എം.ആർ. നാസർ ആദ്യപ്രതി ഏറ്റുവാങ്ങി.

## Article Content

നാദാപുരം: നാദാപുരം ഉപജില്ലാ ശാസ്ത്രമേളയുടെ ഭാഗമായി പേരോട് എം.ഐ.എം ഹയർസെക്കൻഡറി സ്കൂൾ മീഡിയ ക്ലബ്ബും പബ്ലിസിറ്റി കമ്മിറ്റിയും ചേർന്ന് പുറത്തിറക്കിയ മൾട്ടി കളർ ക്യാമ്പസ് പത്രമായ 'ദി ക്യാമ്പസ് ക്രോണിക്ക്ൾ' നാദാപുരം എ.ഇ.ഒ. സി.എച്ച്. സനൂപ് പ്രകാശനം ചെയ്തു. കുവൈത്ത് എം.ആർ. മാർട്ട് ജനറൽ ട്രേഡിങ്ങ് കമ്പനി ചെയർമാൻ എം.ആർ. നാസർ ആദ്യപ്രതി ഏറ്റുവാങ്ങി.

ചടങ്ങിൽ സ്കൂൾ മാനേജർ പി.ബി. കുഞ്ഞമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൾ എ.കെ. രഞ്ജിത്ത്, ഹെഡ്മാസ്റ്റർ പണാറത്ത് ഹാരിസ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ കെ.എം. സമീർ, സ്റ്റാഫ് എഡിറ്റർ ഇസ്മായിൽ വാണിമേൽ, സ്റ്റുഡൻസ് എഡിറ്റർ നീന ഖദീജ എന്നിവർ സംസാരിച്ചു.

എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഒ. നിസാർ, ഷാഹിന പുത്തലത്ത്, അധ്യാപകരായ എം.സി. അബ്ദുൽ ഹമീദ്, കെ.വി. നൗഫൽ, ആർ.ബി. ബിജു, അസീസ് ആര്യമ്പത്ത്, എ.ടി. റഹൂഫ്, എൻ.വി. ഹാരിസ്, യു.ടി. അഷറഫ്, അൻവർ അടുക്കത്ത്, കെ.പി. റഷീദ്, സുബൈർ തോട്ടക്കാട്, പി. റഫീഖ്, സബീന, വി.പി. മിനി, സൗദ, ഒ. സഫിയ, റാബിയ്യ, സിമി തുടങ്ങിയവർ സംബന്ധിച്ചു.

**English Summary:**

As part of the Nadapuram Sub-District Science Fair, Perode M.I.M. Higher Secondary School’s Media Club and Publicity Committee released a multi-colour campus newspaper titled ‘The Campus Chronicle’. Nadapuram AEO C.H. Sanoop inaugurated the publication by handing over the first copy to M.R. Nasar, Chairman of Kuwait M.R. Mart General Trading Company.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386153/campus-chronicle-multicolor-paper-released-new)