---
title: "വായനയുടെ ലോകത്തേക്ക് ; ഭൂമിവാതുക്കൽ എൽപി സ്കൂളിൽ അറബിക് ക്ലബ്ബിന്റെ അറബി ബുക്ക് സമർപ്പണം നടത്തി"
english_title: "Towards the World of Reading: Arabic Book Donation Held at Bhoomivathukkal LP School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386162/arabic-book-donation-bhoomivathukkal-lp-school"
published_at: "2026-10-08T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac7c04350615_arabic-book-donation-bhoomivathukkal-lp-school.jpg"
keywords: ["ArabicClub", "BookDonation", "Vanimel", "SchoolEvent", "Education"]
---

# വായനയുടെ ലോകത്തേക്ക് ; ഭൂമിവാതുക്കൽ എൽപി സ്കൂളിൽ അറബിക് ക്ലബ്ബിന്റെ അറബി ബുക്ക് സമർപ്പണം നടത്തി

> **Lead Summary:** വാണിമേൽ: ഭൂമിവാതുക്കൽ എൽപി സ്കൂളിൽ അറബിക് ക്ലബ്ബ് സ്പോൺസർ ചെയ്ത അറബി ബുക്ക് സമർപ്പണം നടത്തി.തൂണേരി ബിആർസി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെ വി കുഞ്ഞമ്മദ് സമർപ്പണം നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ ഹരീഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി.

## Article Content

വാണിമേൽ: ഭൂമിവാതുക്കൽ എൽപി സ്കൂളിൽ അറബിക് ക്ലബ്ബ് സ്പോൺസർ ചെയ്ത അറബി ബുക്ക് സമർപ്പണം നടത്തി.തൂണേരി ബിആർസി ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ കെ വി കുഞ്ഞമ്മദ് സമർപ്പണം നിർവഹിച്ചു. പ്രധാനാധ്യാപകൻ കെ ഹരീഷ് കുമാർ പുസ്തകം ഏറ്റുവാങ്ങി.

പിടിഎ പ്രസിഡണ്ട് അഷ്റഫ് പടയൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആധുനിക രീതിയിൽ പഠിപ്പിക്കാൻ ആവശ്യമായ ടീച്ചിങ് എയ്ഡ്സും ചടങ്ങിൽ വിതരണം ചെയ്തു.

എം കെ ഷീജ, കെ ജോത്സന, പ്രജിത്ത് മീത്തൽ, കെ ടി കെ അനിഷ, അറബിക് ക്ലബ്ബ് ഭാരവാഹികളായ മുഹമ്മദ് നഹ്‌ലിയാൻ, ഹൂറിയ ജന്ന, മുഹമ്മദ് ഹൻഹാൻ, ഫാത്തിമ നാഫിയ, മുഹമ്മദ് അൻഷിദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ ഹരീഷ്കുമാർ സ്വാഗതവും സി വി അഷ്റഫ് നന്ദിയും പറഞ്ഞു.

**English Summary: **

An Arabic book donation sponsored by the Arabic Club was held at Bhoomivathukkal LP School in Vanimel. Thuneri BRC Block Project Coordinator K V Kunhammad inaugurated the event, and Headmaster K Hareesh Kumar received the book. Teaching aids for modern classroom learning were also distributed at the function.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386162/arabic-book-donation-bhoomivathukkal-lp-school)