---
title: "ഉപജില്ലാ ഗണിത, ശാസ്ത്രമേളയിൽ ഇരട്ടക്കിരീടം; നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിന് അനുമോദനം"
english_title: "Nadapuram North M.L.P. School Felicitated for Double Crown at Sub-District Fests"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386322/nadapuram-school-double-crown-felicitation"
published_at: "2026-10-09T18:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8e8bc71e4f_nadapuram-school-double-crown-felicitation.jpg"
keywords: ["Nadapuram", "MathsFair", "ScienceFair", "SchoolFelicitation", "PTA"]
---

# ഉപജില്ലാ ഗണിത, ശാസ്ത്രമേളയിൽ ഇരട്ടക്കിരീടം; നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിന് അനുമോദനം

> **Lead Summary:** **നാദാപുരം: പേ**രോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന നാദാപുരം ഉപജില്ലാ ഗണിതശാസ്ത്രമേളയിലും ശാസ്ത്രമേളയിലും എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരട്ടക്കിരീടം നേടിയ നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. പി.ടി.എ.യുടെയും മാനേജിങ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വിജയികളായ വിദ്യാർഥികൾക്കായി അനുമോദന സംഗമം സംഘടിപ്പിച്ചത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് തൂണേരി ബി.പി.സി. കെ.വി. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: പേ**രോട് എം.ഐ.എം. ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന നാദാപുരം ഉപജില്ലാ ഗണിതശാസ്ത്രമേളയിലും ശാസ്ത്രമേളയിലും എൽ.പി. വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഇരട്ടക്കിരീടം നേടിയ നാദാപുരം നോർത്ത് എം.എൽ.പി. സ്കൂളിലെ വിദ്യാർഥികളെ അനുമോദിച്ചു. പി.ടി.എ.യുടെയും മാനേജിങ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിലാണ് വിജയികളായ വിദ്യാർഥികൾക്കായി അനുമോദന സംഗമം സംഘടിപ്പിച്ചത്. സ്കൂളിൽ വെച്ച് നടന്ന ചടങ്ങ് തൂണേരി ബി.പി.സി. കെ.വി. കുഞ്ഞമ്മദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ എൻ.കെ. കുഞ്ഞാലി മാസ്റ്ററുടെ അധ്യക്ഷതയിലാണ് അനുമോദന സമ്മേളനം നടന്നത്. ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ഷഹീർ മുറിച്ചാണ്ടി, മാനേജിങ് കമ്മിറ്റി ജനറൽ സെക്രട്ടറി നാസർ മാസ്റ്റർ നന്തോത്ത്, വൈസ് പ്രസിഡന്റ് ഒ.പി. അബ്ദുല്ല, എം.പി.ടി.എ. പ്രസിഡന്റ് നഷ്‌വ സവാദ്, പി.ടി.എ. എക്സിക്യൂട്ടീവ് അംഗം നൗഫൽ കെ.കെ. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ഫൈസൽ എം.കെ. ചടങ്ങിൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി റാഷിദ് ഒ. നന്ദിയും രേഖപ്പെടുത്തി.

അനുമോദന പരിപാടിയുടെ ഭാഗമായി മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അണിനിരത്തി ബാൻഡ് വാദ്യങ്ങളുടെ അകമ്പടിയോടെ വർണ്ണാഭമായ വിജയാഘോഷ റാലിയും സ്കൂൾ അധികൃതർ സംഘടിപ്പിച്ചു. പരിപാടികൾക്ക് അധ്യാപകരായ ഷംന വി.പി., ഷംനാസ് ടി.കെ., സുനീറ കെ.കെ., ഹസ്നത്ത് കെ.കെ., റസീന പി.കെ., ആഷിക് ടി.പി., അമൽ എ.ആർ., ബിജേഷ് വി.എം., സാദിഖ് എം., ഷാഹിബ കെ., ഫാരിഹ കെ.കെ., അശ്വതി എന്നിവർ നേതൃത്വം നൽകി.

**English Summary:**

Students of Nadapuram North M.L.P. School were felicitated by the PTA and Management Committee after winning first place in the LP section of both the Mathematics and Science Fairs at the Nadapuram Sub-District level. The event, held at the school, was inaugurated by Thuneri BPC K.V. Kunjammad Master and also featured a victory rally with band accompaniment.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386322/nadapuram-school-double-crown-felicitation)