---
title: "​ ടൂറിസം രേഖയായി; കണ്ടിവാതുക്കലിൽ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ"
english_title: "Eco-Friendly Tourism Projects Planned for Kandivathukal"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386327/eco-friendly-tourism-projects-kandivathukal"
published_at: "2026-10-09T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8f30238af6_eco-friendly-tourism-projects-kandivathukal.jpg"
keywords: ["TourismDevelopment", "EcoTourism", "KeralaTourism", "LocalGovernance", "Infrastructure"]
---

# ​ ടൂറിസം രേഖയായി; കണ്ടിവാതുക്കലിൽ പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ

> **Lead Summary:** **പാറക്കടവ്: **ചെക്യാട് ഗ്രാമ പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ വെച്ച് സംഘടിപ്പിച്ച ടൂറിസം സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

## Article Content

**പാറക്കടവ്: **ചെക്യാട് ഗ്രാമ പഞ്ചായത്തിലെ കണ്ടിവാതുക്കലിൽ വെച്ച് സംഘടിപ്പിച്ച ടൂറിസം സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനും പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുന്നോട്ടുവരണമെന്ന് അവർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

​ചടങ്ങിൽ ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് പുന്നക്കൽ അധ്യക്ഷത വഹിച്ചു. നാടിൻ്റെ മൊത്തത്തിലുള്ള വികസനത്തിനും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ടൂറിസം മേഖലയ്ക്കുള്ള പങ്ക് വലുതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

​വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് കുറുവയിൽ വികസന രേഖ അവതരിപ്പിച്ചു. പ്രദേശത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം, പരിസ്ഥിതി സൗഹൃദ ടൂറിസം പദ്ധതികൾ, സഞ്ചാരികൾക്കായുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് അവതരിപ്പിച്ച ടൂറിസം രേഖ.

​ ടൂറിസം ഇൻഫർമേഷൻ ഓഫീസർ ജിജി, ജില്ലാ ടൂറിസം കോ ഓഡിനേറ്റർ ശ്രീകല, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വസന്ത കരിന്ത്രയിൽ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സി എച്ച് ഹമീദ് മാസ്റ്റർ, സി കെ ജമീല, മെമ്പർമാരായ കെ കെ അബ്ദുല്ല, ബീജ കെ, ഹാത്തിക മുഹമ്മദ്,ഫായിസ് ചെക്യാട്,റൈഹാനത്ത് പറേമ്മൽ,മൈമൂനത്ത് എം പി, ഷാഫി പറമ്പിൽ എം പി യുടെ പി എ പ്രദീപ് കുമാർ കെ പി, നാദാപുരം എം എൽ എ യുടെ പി എ അഖിൽ, ഊരുമൂപ്പൻ മാക്കൂൽ കേളപ്പൻ തുടങ്ങിയവർ.പ്രസംഗിച്ചു. വാർഡ് മെമ്പർ കെ പി കുമാരൻ സ്വാഗതവും, ഗ്രമപഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് ആശിഖ് നന്ദിയും പറഞ്ഞു.

A tourism seminar held at Kandivathukal in Chekkiad grama panchayat discussed ways to tap the area’s tourism potential through new initiatives. District Panchayat President Milli Mohan said local bodies should come forward with practical projects, while a development paper prioritizing eco-friendly tourism and basic infrastructure was presented.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386327/eco-friendly-tourism-projects-kandivathukal)