---
title: "പഴമയുടെ താളം വീണ്ടെടുക്കാം; പാരമ്പര്യത്തിന്റെ ചുവടുകളുമായി ചാലപ്രത്ത് സൗജന്യ കളരിക്ക് തുടക്കം"
english_title: "Free Kolkali Training Begins in Chalapram to Revive Tradition"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386328/chalapram-free-kolkali-training-begins"
published_at: "2026-10-09T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8f3c0d38c1_chalapram-free-kolkali-training-begins.jpg"
keywords: ["Kolkali", "FolkArts", "KeralaCulture", "TraditionalDance", "LocalNews"]
---

# പഴമയുടെ താളം വീണ്ടെടുക്കാം; പാരമ്പര്യത്തിന്റെ ചുവടുകളുമായി ചാലപ്രത്ത് സൗജന്യ കളരിക്ക് തുടക്കം

> **Lead Summary:** **നാദാപുരം: **ചാലപ്രം കടത്തനാട് കളരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾക്കായി സൗജന്യ കോൽക്കളി പരിശീലന ക്ലാസ് ആരംഭിച്ചു. ഫോക് ലാന്റ് ചെയർമാൻ ഡോ. വി. ജയരാജൻ കോൽക്കളി പരിശീലന കളരിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പാരമ്പര്യ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിന്റെയും ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

## Article Content

**നാദാപുരം: **ചാലപ്രം കടത്തനാട് കളരി സംഘത്തിന്റെ ആഭിമുഖ്യത്തിൽ പ്രദേശവാസികൾക്കായി സൗജന്യ കോൽക്കളി പരിശീലന ക്ലാസ് ആരംഭിച്ചു. ഫോക് ലാന്റ് ചെയർമാൻ ഡോ. വി. ജയരാജൻ കോൽക്കളി പരിശീലന കളരിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. പാരമ്പര്യ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും പുതിയ തലമുറയിലേക്ക് പകർന്നുനൽകുന്നതിന്റെയും ഭാഗമായാണ് ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

വി.കെ. പവിത്രന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ നിരവധി സാംസ്കാരിക സംഘാടകരും കലാപ്രേമികളും പങ്കെടുത്തു. ചടങ്ങിൽ ആനന്ദ കൃഷ്ണൻ, കെ.കെ. ദിനേശൻ, സുധീഷ്, കെ.കെ. ബിജു, പ്രേമൻ ഗുരുക്കൾ, വിസ്മയ വത്സൻ, കൃഷ്ണപ്രിയ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പര പരമ്പരാഗത കലാരൂപങ്ങൾ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നാടൻ കലകളുടെ വളർച്ചയെക്കുറിച്ചും സംസാരിച്ച പ്രമുഖർ ചടങ്ങിന് പിന്തുണ പ്രഖ്യാപിച്ചു.

A free Kolkali training class has begun in Chalapram under the initiative of the Chadthanad Kolari Sangham for local residents. Folk Land chairman Dr. V. Jayarajan inaugurated the programme, which aims to promote and pass on traditional art forms to the next generation.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386328/chalapram-free-kolkali-training-begins)