---
title: "പഠനത്തോടൊപ്പം സംരംഭകത്വവും; പുളിയാവ് നാഷണൽ കോളേജിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു"
english_title: "Entrepreneurship Seminar Held at Puliavu National College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386333/entrepreneurship-awareness-seminar-college"
published_at: "2026-10-09T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac8fe563ad40_entrepreneurship-awareness-seminar-college.jpg"
keywords: ["Entrepreneurship", "CollegeSeminar", "IEDC", "Kudumbashree", "BusinessAwareness"]
---

# പഠനത്തോടൊപ്പം സംരംഭകത്വവും; പുളിയാവ് നാഷണൽ കോളേജിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **പുളിയാവ് നാഷണൽ കോളേജിലെ ബി.കോം ഫിനാൻസ് വിഭാഗത്തിന്റെയും ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെല്ലിന്റെയും (ഐ.ഇ.ഡി.സി) സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ എന്നിവർക്കായാണ് ഈ പ്രത്യേക സെമിനാർ സംഘടിപ്പിച്ചത്. ചെക്യാട് പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ നസീയത്ത് റിയാസ് മാമുന്തേരി സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**നാദാപുരം: **പുളിയാവ് നാഷണൽ കോളേജിലെ ബി.കോം ഫിനാൻസ് വിഭാഗത്തിന്റെയും ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് സെല്ലിന്റെയും (ഐ.ഇ.ഡി.സി) സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. കോളേജ് വിദ്യാർത്ഥികൾക്ക് പുറമെ സി.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, വീട്ടമ്മമാർ എന്നിവർക്കായാണ് ഈ പ്രത്യേക സെമിനാർ സംഘടിപ്പിച്ചത്. ചെക്യാട് പഞ്ചായത്ത് 11-ാം വാർഡ് മെമ്പർ നസീയത്ത് റിയാസ് മാമുന്തേരി സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. എം.കെ. മധുസൂദനന്റെ അധ്യക്ഷതയിലാണ് ബോധവൽക്കരണ പരിപാടി നടന്നത്. സെമിനാറിൽ തൂണേരി ബ്ലോക്ക് വ്യവസായ ഓഫീസർ എൻ.പി. ഷാജി വിഷയാവതരണം നടത്തി സംരംഭകത്വ രംഗത്തെ സാധ്യതകളെക്കുറിച്ചും സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ചും വിശദീകരിച്ചു. പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതിനും വളർത്തുന്നതിനും ആവശ്യമായ പ്രായോഗിക അറിവുകൾ പങ്കുവെച്ച ക്ലാസ് പങ്കെടുത്തവർക്ക് ഏറെ ഉപകാരപ്രദമായി.

ചടങ്ങിൽ നാഷണൽ കോളേജ് ട്രസ്റ്റ് ജനറൽ സെക്രട്ടറി മരുന്നോളി കുഞ്ഞബ്ദുള്ള, അധ്യാപകരായ വി. അമൃത, കെ. മുഹമ്മദ് റാസി, കെ.പി. സിൻസി കൃഷ്ണൻ എന്നിവർ സംസാരിച്ചു. ബി.കോം ഫിനാൻസ് വിഭാഗം മേധാവി അസി. പ്രൊഫസർ കെ.എച്ച്. ശ്രീകല സ്വാഗതവും ഐ.ഇ.ഡി.സി. നോഡൽ ഓഫീസർ അസി. പ്രൊഫസർ ടി.കെ. ഫസ്ന നന്ദിയും രേഖപ്പെടുത്തി.

Puliavu National College organized an entrepreneurship awareness seminar jointly with its B.Com Finance Department and the IEDC. The session, aimed at students, CDS members, Kudumbashree workers and homemakers, highlighted business opportunities and government support schemes.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386333/entrepreneurship-awareness-seminar-college)