---
title: "നാടിന് കാവലായി തൂഫാൻ വാരിയേഴ്‌സ്; നാദാപുരത്ത് 'തൂഫാൻ 2.0' ജനജാഗ്രത സംഗമം സംഘടിപ്പിച്ചു"
english_title: "Toofan Warriors Lead Awareness Drive in Nadapuram; Toofan 2.0 Held"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386335/toofan-2-0-awareness-gathering-nadapuram"
published_at: "2026-10-09T20:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac9021f3cd4b_toofan-2-0-awareness-gathering-nadapuram.jpg"
keywords: ["OperationToofan", "Nadapuram", "PublicAwareness", "VolunteerNetwork", "CommunitySafety"]
---

# നാടിന് കാവലായി തൂഫാൻ വാരിയേഴ്‌സ്; നാദാപുരത്ത് 'തൂഫാൻ 2.0' ജനജാഗ്രത സംഗമം സംഘടിപ്പിച്ചു

> **Lead Summary:** **നാദാപുരം: **ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തോട് അനുബന്ധിച്ച് നാദാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ 'തൂഫാൻ വാരിയേഴ്‌സിനെയും' ഉൾപ്പെടുത്തി 'തൂഫാൻ 2.0 നാദാപുരം' എന്ന പേരിൽ വിപുലമായ ജന ജാഗ്രത സംഗമം സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ജാഗ്രത സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

## Article Content

**നാദാപുരം: **ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ രണ്ടാം ഘട്ടത്തോട് അനുബന്ധിച്ച് നാദാപുരം ഗ്രാമപഞ്ചായത്തിലെ മുഴുവൻ 'തൂഫാൻ വാരിയേഴ്‌സിനെയും' ഉൾപ്പെടുത്തി 'തൂഫാൻ 2.0 നാദാപുരം' എന്ന പേരിൽ വിപുലമായ ജന ജാഗ്രത സംഗമം സംഘടിപ്പിച്ചു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സഫീറ മൂന്നാംകുനി ജാഗ്രത സംഗമത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ.എം. രഘുനാഥ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, ജനകീയ സുരക്ഷ, ജാഗ്രത എന്നിവ മുൻനിർത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ മുന്നണി പോരാളികളായ സന്നദ്ധ പ്രവർത്തകരുടെ വലിയ പങ്കാളിത്തമാണ് സംഗമത്തിൽ കണ്ടത്. പരിപാടിയുടെ ഭാഗമായി അങ്കണവാടി വർക്കർമാർ, ഓക്സ്ഫോർഡ് മാർഷ്യൽ അക്കാദമിയിലെ കുട്ടികൾ, നാദാപുരത്തെ സന്നദ്ധ പ്രവർത്തകർ എന്നിവർ അവതരിപ്പിച്ച വിവിധ സാംസ്കാരിക കലാപരിപാടികളും കായിക പ്രകടനങ്ങളും അരങ്ങേറി.

ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. റംല ടീച്ചർ, പി.വി. ജയലക്ഷ്മി ടീച്ചർ, വിവിധ പഞ്ചായത്ത് മെമ്പർമാർ എന്നിവർ സന്നിഹിതരായിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ഏടത്തിൽ നിസാർ മാസ്റ്റർ, വി.വി. റിനീഷ്, കരിമ്പിൽ ദിവാകരൻ, കെ.ടി.കെ. ചന്ദ്രൻ എന്നിവരും, പോലീസിനെ പ്രതിനിധീകരിച്ച് എ.എസ്.ഐ. രതീഷ് കുമാറും, പഞ്ചായത്ത് സെക്രട്ടറി ടി.വി. സുജിത് എന്നിവർ ഉൾപ്പെടെ സാമൂഹിക സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ പരിപാടിയിൽ സംസാരിക്കുകയും പങ്കാളികളാവുകയും ചെയ്തു.

**English Summary:**

As part of the second phase of Operation Toofan, Nadapuram Grama Panchayat organized a public awareness gathering titled Toofan 2.0 Nadapuram. The event was inaugurated by Panchayat President Safeera Moonnamkuni and featured cultural performances, demonstrations, and participation from volunteers, officials, and local leaders.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386335/toofan-2-0-awareness-gathering-nadapuram)