---
title: "എവിൻ മോനെന്ത് പറ്റി ? പിഞ്ചോമനയുടെ ഞെട്ടിക്കുന്ന മരണത്തിൽ വിറങ്ങലിച്ച് വളയം ഗ്രാമം"
english_title: "Tragic Death of Two-Year-Old Evin Yuvik Leaves Walayam in Shock"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386355/two-year-old-evin-yuvik-dies-walayam"
published_at: "2026-10-09T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ac926f93284e_two-year-old-dies-valuyam-village-mourns.jpg"
keywords: ["KeralaNews", "ChildDeath", "Walayam", "PoliceInvestigation", "Vadakara"]
---

# എവിൻ മോനെന്ത് പറ്റി ? പിഞ്ചോമനയുടെ ഞെട്ടിക്കുന്ന മരണത്തിൽ വിറങ്ങലിച്ച് വളയം ഗ്രാമം

> **Lead Summary:** **വളയം : **കളിചിരികളും കുസൃതികളുമായി നിറഞ്ഞ് നിന്ന വീട്ടിൽനിലയ്ക്കാത്ത കണ്ണീരും മാത്രം. പിഞ്ചോമനയുടെ വേർപാട് ഇനിയും ആ പെറ്റവയറും ഉറ്റവരും അറിയില്ല. വളയത്ത് രണ്ടുവയസ്സുകാരനായ കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. വളയം പെട്രോൾ പമ്പിന് സമീപം കുന്നിങ്ങെന്റവിടെ ജിതിന്റെ മകൻ എവിൻ യുവിക് ആണ് വിധി തട്ടിയെടുത്ത ആ പിഞ്ചോമന.

## Article Content

**വളയം : **കളിചിരികളും കുസൃതികളുമായി നിറഞ്ഞ് നിന്ന വീട്ടിൽനിലയ്ക്കാത്ത കണ്ണീരും മാത്രം. പിഞ്ചോമനയുടെ വേർപാട് ഇനിയും ആ പെറ്റവയറും ഉറ്റവരും അറിയില്ല. വളയത്ത് രണ്ടുവയസ്സുകാരനായ കുഞ്ഞിന്റെ അപ്രതീക്ഷിത വേർപാട് ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തി. വളയം പെട്രോൾ പമ്പിന് സമീപം കുന്നിങ്ങെന്റവിടെ ജിതിന്റെ മകൻ എവിൻ യുവിക് ആണ് വിധി തട്ടിയെടുത്ത ആ പിഞ്ചോമന.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45-ഓടെയാണ് സ്വന്തം വീട്ടിൽ ഉറങ്ങുകയായിരുന്ന കുട്ടി അബോധാവസ്ഥയിലാണെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. കളിച്ച് നടക്കേണ്ട കുഞ്ഞ് അനക്കമില്ലാതെ കിടക്കുന്നത് കണ്ട് പരിഭ്രാന്തരായ വീട്ടുകാർ ഉടൻ തന്നെ വളയത്തെ ക്ലിനിക്കിൽ എത്തിക്കുകയായിരുന്നു. തുടർന്ന് പ്രാഥമിക ശുശ്രൂഷകൾക്ക് ശേഷം കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനായി വടകര ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് പാഞ്ഞെത്തിയെങ്കിലും വിധി മാറ്റിയെഴുതാനായില്ല. പരിശോധിച്ച ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു.

വീട്ടിലെ കുളിമുറിക്ക് പുറത്ത് വീണുണ്ടായ പരിക്കുകളാണ് കുഞ്ഞിന്റെ ദാരുണമായ അന്ത്യത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ വളയം പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.

നിലവിൽ വടകര ബേബി മെമ്മോറിയൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ശനിയാഴ്ച രാവിലെയോടെ വളയം പോലീസ് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കും. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുനൽകും. ശനിയാഴ്ച വൈകുന്നേരത്തോടെ വളയത്തെ വീട്ടുവളപ്പിൽ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കും.

A two-year-old boy, Evin Yuvik, died unexpectedly in Walayam, plunging the village into grief. Police have registered an FIR and begun an investigation, while the body is being kept at Vadakara Baby Memorial Hospital for postmortem procedures.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386355/two-year-old-evin-yuvik-dies-walayam)