---
title: "തെരുവിലിറങ്ങി സിപിഐ എം; നേതാക്കളുടെ അറസ്റ്റിൽ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം, ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു"
english_title: "CPI(M) stages protests in Kallachi over leaders’ arrest; burns Gyanesh Kumar’s effigy"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386479/cpi-m-protest-kallachi-leaders-arrest"
published_at: "2026-10-10T20:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca561c9c825_cpi-m-protest-kallachi-leaders-arrest.jpg"
keywords: ["CPI", "Protest", "KeralaPolitics", "ElectionCommission", "Nadapuram"]
---

# തെരുവിലിറങ്ങി സിപിഐ എം; നേതാക്കളുടെ അറസ്റ്റിൽ കല്ലാച്ചിയിൽ സിപിഐ എം പ്രതിഷേധം, ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു

> **Lead Summary:** നാദാപുരം: ഡൽഹിയിൽ എം.എ. ബേബി, പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ നാദാപുരം ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

## Article Content

നാദാപുരം: ഡൽഹിയിൽ എം.എ. ബേബി, പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ നാദാപുരം ഏരിയയിലെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.

സിപിഐ എം കല്ലാച്ചി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്ലാച്ചിയിലും പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധത്തിന്റെ ഭാഗമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിച്ചു.

പ്രതിഷേധ പരിപാടിയിൽ സിപിഐ എം നാദാപുരം ഏരിയ സെക്രട്ടറി എ. മോഹൻദാസ്, ജില്ലാ കമ്മിറ്റി അംഗം കൂടത്താംകണ്ടി സുരേഷ്, കല്ലാച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.പി. കുമാരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.കെ.പി. വനജ, കെ. ശ്യാമള എന്നിവർ സംസാരിച്ചു.

CPI(M) organized protest marches across local centers in Nadapuram area after the arrest of leaders including M.A. Baby and Pinarayi Vijayan in Delhi. In Kallachi, the party burned an effigy of Chief Election Commissioner Gyanesh Kumar as part of the demonstration.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386479/cpi-m-protest-kallachi-leaders-arrest)