---
title: "'ഡൽഹിയിലെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം'; കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് യുവജനങ്ങളുടെ നൈറ്റ് മാർച്ച്"
english_title: "Youth Hold Night March from Kallachi to Nadapuram Against Delhi Police Action"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386486/kallachi-nadapuram-night-march-delhi-police-protest"
published_at: "2026-10-10T21:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aca5deb440be_kallachi-nadapuram-night-march-delhi-police-protest.jpg"
keywords: ["SFI", "DYFI", "ProtestMarch", "DelhiPolice", "Nadapuram"]
---

# 'ഡൽഹിയിലെ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം'; കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് യുവജനങ്ങളുടെ നൈറ്റ് മാർച്ച്

> **Lead Summary:** നാദാപുരം: ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് നൈറ്റ് മാർച്ച് നടത്തി.

## Article Content

നാദാപുരം: ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ പ്രതിഷേധിച്ച് എസ്എഫ്ഐ, ഡിവൈഎഫ്ഐ പ്രവർത്തകർ കല്ലാച്ചിയിൽ നിന്ന് നാദാപുരത്തേക്ക് നൈറ്റ് മാർച്ച് നടത്തി.

കല്ലാച്ചി സിപിഐഎം ഓഫീസിന്റെ പരിസരത്തു നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് വിദ്യാർത്ഥികളും യുവജനങ്ങളും അണിനിരന്നു. നാദാപുരത്ത് നടന്ന പ്രതിഷേധയോഗം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ദിപു പ്രേംനാഥ് ഉദ്ഘാടനം ചെയ്തു.

ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് പ്രസിഡന്റ് സി. അഷിൽ അധ്യക്ഷനായി. എൻ.കെ. മിഥുൻ, കെ.പി. നന്ദന, വി.പി. ഷഹറാസ്, കെ.വി. ലിജിന, എം.കെ. തേജലക്ഷ്മി എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി എ.കെ. വിജിത്ത് സ്വാഗതവും എസ്എഫ്ഐ ഏരിയ സെക്രട്ടറി വി.പി. ധർമ്മൻ നന്ദിയും പറഞ്ഞു.

SFIO and DYFI workers held a night march from Kallachi to Nadapuram protesting against police action in Delhi. Hundreds of students and youth joined the march, and a protest meeting was held in Nadapuram.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386486/kallachi-nadapuram-night-march-delhi-police-protest)