---
title: "മാഹി പള്ളിയിൽ നാദാപുരത്തെ മൂന്നു വയസ്സുകാരിയുടെ സ്വർണവള മോഷ്ടിച്ചു; കോട്ടയം സ്വദേശി പോലീസിന്റെ പിടിയിൽ"
english_title: "Kottayam Native Held for Stealing 3-Year-Old Girl’s Gold Bangle at Mahe Church"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386558/mahe-church-gold-bangle-theft-NEW-"
published_at: "2026-10-11T13:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb45f717524_mahe-church-gold-bangle-theft-arrest.jpg"
keywords: ["MaheChurch", "GoldTheft", "KeralaPolice", "KottayamNative", "CCTVFootage"]
---

# മാഹി പള്ളിയിൽ നാദാപുരത്തെ മൂന്നു വയസ്സുകാരിയുടെ സ്വർണവള മോഷ്ടിച്ചു; കോട്ടയം സ്വദേശി പോലീസിന്റെ പിടിയിൽ

> **Lead Summary:** **നാദാപുരം: **മാതാപിതാക്കളോടൊപ്പം മാഹി പള്ളിയിൽ എത്തി മാതാവിന്റെ രൂപക്കൂടിന് മുന്നിൽ മെഴുകുതിരി കത്തിക്കുന്നതിനിടെ നാദാപുരം സ്വദേശിനിയായ മൂന്നു വയസ്സുകാരിയുടെ സ്വർണവള ഊരിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിൽ. കോട്ടയം സ്വദേശി മാഹി പോലീസിന്റെ പിടിയിൽ.

## Article Content

**നാദാപുരം: **മാതാപിതാക്കളോടൊപ്പം മാഹി പള്ളിയിൽ എത്തി മാതാവിന്റെ രൂപക്കൂടിന് മുന്നിൽ മെഴുകുതിരി കത്തിക്കുന്നതിനിടെ നാദാപുരം സ്വദേശിനിയായ മൂന്നു വയസ്സുകാരിയുടെ സ്വർണവള ഊരിയെടുത്ത് കടന്നുകളഞ്ഞ മോഷ്ടാവ് പിടിയിൽ. കോട്ടയം സ്വദേശി മാഹി പോലീസിന്റെ പിടിയിൽ.

നാദാപുരം കല്ലാച്ചിയിലെ കുറ്റ്യേന്റവിട അഭിരാമിന്റെയും ആതിരയുടെയും മകൾ മേവ അഭിരാമിന്റെ സ്വർണവളയാണ് നഷ്ടപ്പെട്ടത്. ഇന്നലെ (ശനിയാഴ്ച) രാത്രിയാണ് അഭിരാമും കുടുംബവും മാഹി പള്ളിയിൽ എത്തിയത്. രാത്രി ഒമ്പതേമുക്കാലോടെ മെഴുകുതിരി കത്തിക്കുമ്പോൾ നല്ല തിരക്കായിരുന്നു. ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴാണ് ഒരാൾ വള ഊരിയെടുത്തതായി കുട്ടി അമ്മയോട് പറഞ്ഞത്.

ബന്ധുവായ സിദ്ധാർഥ് കുട്ടി മെഴുകുതിരി കത്തിക്കുന്നതിന്റെ ഫോട്ടോ എടുത്തിരുന്നു. ഇത് പരിശോധിച്ചപ്പോൾ ഫോട്ടോയിലുള്ള ഒരാൾ സംശയകരമായ സാഹചര്യത്തിൽ അടുത്ത് നിന്ന് പെരുമാറിയതായി അമ്മയും പറഞ്ഞു. തുടർന്ന് പള്ളി ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാൾ വള ഊരി കടന്നുകളയുന്നത് വ്യക്തമായത്. ഉടൻ മാഹി പോലീസ് എത്തി നടത്തിയ അന്വേഷണത്തിലാണ് മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടിയത്.

പെരിങ്ങത്തൂർ കുറിച്ചിക്കരയിൽ വാടക ക്വാർട്ടേഴ്സിൽ താമസിച്ച കോട്ടയം സ്വദേശി ഷിഹാബിനെയാണ് മാഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുമായി ഇന്ന് രാവിലെ പള്ളിയിൽ എത്തി തെളിവെടുപ്പ് നടത്തി.

A Kottayam native was arrested for allegedly stealing the gold bangle of a three-year-old girl at Mahe Church in Kerala. Police identified the suspect through CCTV footage and detained him at the Mahe railway station before taking him for evidence collection at the church.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386558/mahe-church-gold-bangle-theft-NEW-)