---
title: "ഡൽഹിയിൽ നടക്കുന്നത് അടിയന്തിരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന ഭരണകൂട ഭീകരത - പി കെ പ്രവീൺ എം എൽ എ"
english_title: "Delhi’s ‘State Terror’ Reminds of Emergency, Says P.K. Praveen MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386572/delhi-state-terror-emergency-remarks"
published_at: "2026-10-11T15:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acb5e252c769_delhi-state-terror-emergency-remarks.jpg"
keywords: ["RJD", "PKPraveen", "Emergency", "DelhiProtest", "CivilRights"]
---

# ഡൽഹിയിൽ നടക്കുന്നത് അടിയന്തിരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന ഭരണകൂട ഭീകരത - പി കെ പ്രവീൺ എം എൽ എ

> **Lead Summary:** **എടച്ചേരി : **രാജ്യ സ്ഥലത്താനത്ത് നടക്കുന്ന സമരത്തെ പോലീസും ഭരണ കൂടവും നേരിടുന്നത് അടിയന്തിരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന പൗരാവകാശ ലംഘനമാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ എം. എൽ. എ പറഞ്ഞു. ദേശീയ നേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെ അടക്കം പോലീസ് കൈകാര്യം ചെയ്യുന്ന രീതി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

**എടച്ചേരി : **രാജ്യ സ്ഥലത്താനത്ത് നടക്കുന്ന സമരത്തെ പോലീസും ഭരണ കൂടവും നേരിടുന്നത് അടിയന്തിരാവസ്ഥയെ ഓർമ്മപ്പെടുത്തുന്ന പൗരാവകാശ ലംഘനമാണെന്ന് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ പ്രവീൺ എം. എൽ. എ പറഞ്ഞു. ദേശീയ നേതാക്കളെയും മുൻ മുഖ്യമന്ത്രിമാരെ അടക്കം പോലീസ് കൈകാര്യം ചെയ്യുന്ന രീതി പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു.

ആർ .ജെ . ഡി. എടച്ചേരി മേഖല കുടുബസംഗമം ചുണ്ടയിൽ ജനത മുക്കിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മേഖല പ്രസിഡണ്ട് ടി. കെ.ബാലൻ അധ്യക്ഷത വഹിച്ചു ആർ.ജെ.ഡി. ജില്ലാ പ്രസിഡൻ്റ് എം.കെ ഭാസ്കരൻ , ജില്ലാ സിക്രട്ടറി ഇ കെ സജിത്ത്കുമാർ, നാദാപുരം നിയോജക മണ്ഡലം പ്രസിഡണ്ട് വത്സരാജ് മണലാട്ട്, ആർ.വൈ.ജെ.ഡി സംസ്ഥാന ജന.സെക്രട്ടറി കെ രജീഷ്, ഇ.കെ കുഞ്ഞികണ്ണൻ എന്നിവർ സംസാരിച്ചു.

തുടർന്ന് പുതിയ ലോകവും പുതുമയും കരുതലും എന്ന വിഷയത്തിൽ പ്രഭാഷകൻ രംഗീഷ് കടവത്ത് ക്ലാസ് എടുത്തു. വൈകുന്നേരം നടന്ന സമാപന സമ്മേളനവും മുതിർന്ന സോഷ്യലിസ്റ്റ് പ്രവർത്തകരെ ആദരിക്കലും ഇ. പി ദാമോധരൻ ഉദ്ഘാടനം ചെയ്തു. കെ .ഭാസ്കരൻ അധ്യക്ഷത വഹിച്ചു. അമൽ കോമത്ത്, വള്ളിൽ പ്രജീഷ് എന്നിവർ സംസാരിച്ചു.

RJD state general secretary and MLA P.K. Praveen said the police and government response to the ongoing protest in the country’s capital resembles Emergency-era violations of civil rights. He also criticized the way police are handling national leaders and former chief ministers, calling it deeply objectionable.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386572/delhi-state-terror-emergency-remarks)