---
title: "'ലഹരിമുക്ത നാടിനായി ഒരുമിച്ച് മുന്നേറാം'; പുറമേരിയിൽ ഓപ്പറേഷൻ തൂഫാൻ 2.0 ബോധവൽക്കരണ പരിപാടി"
english_title: "Operation Thoofan 2.0 Awareness Drive Held in Pureri Against Drugs"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386606/operation-thoofan-awareness-drive-pureri"
published_at: "2026-10-11T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acbb74e19c84_operation-thoofan-awareness-drive-pureri.jpg"
keywords: ["OperationThoofan", "DrugAwareness", "KeralaNews", "PanchayatEvent", "PublicHealth"]
---

# 'ലഹരിമുക്ത നാടിനായി ഒരുമിച്ച് മുന്നേറാം'; പുറമേരിയിൽ ഓപ്പറേഷൻ തൂഫാൻ 2.0 ബോധവൽക്കരണ പരിപാടി

> **Lead Summary:** പുറമേരി: പുറമേരി പഞ്ചായത്ത്‌ കുനിങ്ങാട് അഞ്ചാം വാർഡ്‌ വികസന സമിതിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി വാർഡ്‌ തലത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

## Article Content

പുറമേരി: പുറമേരി പഞ്ചായത്ത്‌ കുനിങ്ങാട് അഞ്ചാം വാർഡ്‌ വികസന സമിതിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ തൂഫാൻ രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി വാർഡ്‌ തലത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്‌ കെ കെ നവാസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി ശ്രീലത അധ്യക്ഷത വഹിച്ചു. എ എസ് ഐ യും ട്രെയിനറുമായ രംഗീഷ് കടവത്ത് ബോധവത്കരണ ക്ലാസ് എടുത്തു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ സബീത കേളോത്ത്, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി അജയൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അലിമത്ത്, വാർഡ്‌ മെമ്പർമാരായ കെ എം സമീർ മാസ്റ്റർ, പി ഷാഹിന, ഷിജി എം വി, പഞ്ചായത്ത്‌ എസ് സി പ്രൊമോട്ടർ ചൈതന്യ, കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അശ്വതി ദാസ്, വികസന സമിതി അംഗം കെ ബഷീർ മാസ്റ്റർ, കുഞ്ഞിരാമൻ പി കെ, സി കെ റിയാസ്, സമീറ കൂട്ടായി തുടങ്ങിയവർ സംസാരിച്ചു. വാർഡ്‌ മെമ്പർ ലിബിഷ പനമ്പറ സ്വാഗതവും വാർഡ്‌ കൺവീനർ എ കെ ഷബീർ നന്ദിയും പറഞ്ഞു.

പരിപാടിയിൽ വെച്ച് പിജി മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ റിൻസ ഷെറിന് കെ കെ നവാസ് വികസന സമിതിയുടെ ഉപഹാരം കൈമാറി.

An anti-drug awareness programme was held in Pureri as part of the second phase of Operation Thoofan 2.0, led by the Kuningad Fifth Ward Development Committee. District Panchayat Vice President K.K. Navas inaugurated the event, and A.S.I. and trainer Raneesh Kadavath delivered the awareness class. The programme also felicitated Rinsa Sherin for her achievement in the PG Medical Entrance examination.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386606/operation-thoofan-awareness-drive-pureri)