---
title: "'വോട്ടവകാശം സംരക്ഷിക്കണം, ജനാധിപത്യം കാക്കണം'; വോട്ടുചോരി ആരോപണത്തിൽ നാദാപുരത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നൈറ്റ് മാർച്ച്"
english_title: "Muslim Youth League Holds Night March in Nadapuram Over Vote Theft Allegations"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386779/nadapuram-muslim-youth-league-night-march"
published_at: "2026-10-12T23:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acd1d61ee2b7_nadapuram-muslim-youth-league-night-march.jpg"
keywords: ["VoteRights", "Democracy", "MuslimYouthLeague", "Nadapuram", "KeralaPolitics"]
---

# 'വോട്ടവകാശം സംരക്ഷിക്കണം, ജനാധിപത്യം കാക്കണം'; വോട്ടുചോരി ആരോപണത്തിൽ നാദാപുരത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നൈറ്റ് മാർച്ച്

> **Lead Summary:** നാദാപുരം: വോട്ടവകാശത്തിന്റെ വിശുദ്ധിയും ജനാധിപത്യത്തിന്റെ മൂല്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

## Article Content

നാദാപുരം: വോട്ടവകാശത്തിന്റെ വിശുദ്ധിയും ജനാധിപത്യത്തിന്റെ മൂല്യങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് നാദാപുരം നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.

ആയിരത്തോളം പ്രവർത്തകർ അണിനിരന്ന മാർച്ച് ജനാധിപത്യ സംരക്ഷണത്തിനായുള്ള ശക്തമായ പ്രതിഷേധമായി.

ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സൂപ്പി നരിക്കാട്ടേരി മാർച്ച് ഉദ്ഘാടനം ചെയ്തു. വോട്ടവകാശം ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും ജനവിധിയുടെ വിശ്വാസ്യത സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി.

നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് വി. അബ്ദുൽ ജലീൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ബംഗ്ലത്ത് മുഹമ്മദ്, ജനറൽ സെക്രട്ടറി ജാഫർ മാസ്റ്റർ, ഹാരിസ് ഈൻന്തുള്ളതിൽ , മുഹമ്മദ് പേരോട് എന്നിവർ സംസാരിച്ചു.

മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുഹ്സിൻ വളപ്പിൽ സ്വാഗതവും ട്രഷറർ അർഷാദ് കെ.വി. നന്ദി പറഞ്ഞു.

ഷാഫി തറമ്മൽ, സി.കെ. റാഷിദ്‌ , ജാഫർ ദാരിമി ഇരിങ്ങാലാട്, അജ്മൽ തങ്ങൾസ്, സയ്യിദ് നിസാമുദ്ദീൻ, കെ.ടി.കെ. റാഷിദ്‌ , ജൈസൽ ഇല്ലത്ത്, കെ.കെ. സാബിത്ത്, ഇ.വി. അറഫാത്ത്, നൗഷാദ് രയരോത്ത്, ഇ.കെ. സിറാജ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.

റാഷിഖ് ചങ്ങരംകുളം, അജ്മൽ നരിപ്പറ്റ, റംഷീദ് ചേരാനാണ്ടി, സാലി തറമ്മൽ, എം.കെ. അഷ്റഫ്, സി.കെ. നാസർ, മണ്ടോടി ബഷീർ, കെ.എം. സമീർ എന്നിവർ പങ്കെടുത്തു.

The Muslim Youth League’s Nadapuram constituency committee held a night march demanding the protection of voting rights and democratic values. Around 1,000 activists joined the protest, which was inaugurated by District Muslim League general secretary Soopy Narikkatteri.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386779/nadapuram-muslim-youth-league-night-march)