---
title: "സ്മരണാഞ്ജലി; ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ മുൻ പ്രധാനധ്യാപകൻ പുതുക്കുടി ഗോപിനാഥിന്റെ ചരമവാർഷികം ആചരിച്ചു"
english_title: "Tribute Paid on Death Anniversary of Puthukudi Gopinathan"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386841/puthukudi-gopinathan-death-anniversary-observed"
published_at: "2026-10-13T12:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6acdd2d449249_puthukudi-gopinathan-death-anniversary-observed.jpg"
keywords: ["PuthukudiGopinathan", "Iringannur", "MemorialTribute", "KeralaEducation", "CulturalActivist"]
---

# സ്മരണാഞ്ജലി; ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ മുൻ പ്രധാനധ്യാപകൻ പുതുക്കുടി ഗോപിനാഥിന്റെ ചരമവാർഷികം ആചരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: ** ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ പ്രധാനധ്യാപകനും, മഹാശിവക്ഷേത്രം നവീകരണ കമ്മറ്റി ഭാരവാഹിയും, അഭയ ഇരിങ്ങണ്ണൂർ ഭാരവാഹിയും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പുതുക്കുടി ഗോപിനാഥിന്റെ ചരമവാർഷിക ദിനം സുഹൃത് സംഘം സമുചിതമായി ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി രാവിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: ** ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ പ്രധാനധ്യാപകനും, മഹാശിവക്ഷേത്രം നവീകരണ കമ്മറ്റി ഭാരവാഹിയും, അഭയ ഇരിങ്ങണ്ണൂർ ഭാരവാഹിയും പ്രമുഖ സാംസ്കാരിക പ്രവർത്തകനുമായിരുന്ന പുതുക്കുടി ഗോപിനാഥിന്റെ ചരമവാർഷിക ദിനം സുഹൃത് സംഘം സമുചിതമായി ആചരിച്ചു. ചടങ്ങിന്റെ ഭാഗമായി രാവിലെ അദ്ദേഹത്തിന്റെ ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി.

ഇരിങ്ങണ്ണൂർ വെസ്റ്റ് എൽ.പി സ്കൂൾ റിട്ട. പ്രധാനധ്യാപകൻ രാജേന്ദ്രൻ പുത്തലത്ത്, എം.സി. മോഹനൻ, എം. ഹരീന്ദ്രൻ, എ.എം. കുഞ്ഞിക്കണ്ണൻ, എ.എം. സുരേഷ്, കെ.ടി. സുരേന്ദ്രൻ, സജിത്ത് കുനിയേൽ, കെ.പി. ചന്ദ്രശേഖരൻ, വി.പി. കരുണാകരൻ, ഉമാർ കക്കാട്ട് എന്നിവർ അനുസ്മരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ സ്മരണകൾ സുഹൃത്തുക്കളും നാട്ടുകാരും പങ്കുവെച്ചു.

**English Summary:**

The death anniversary of Puthukudi Gopinathan, former headmaster of Iringannur West LP School and a noted cultural activist, was observed by friends and associates. Floral tributes were offered at his grave, and a memorial meeting was led by local dignitaries and former colleagues.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386841/puthukudi-gopinathan-death-anniversary-observed)