---
title: "പരിമിതികളെ മറികടന്ന് കായികവിജയത്തിലേക്ക്; ജില്ലാ ഇൻക്ലൂസീവ് കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് നാദാപുരത്ത് അനുമോദനം"
english_title: "Overcoming Limits, Toward Sporting Success: Athletes Honoured in Nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/386898/nadapuram-inclusive-sports-meet-athletes-honoured"
published_at: "2026-10-13T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ace2061b27eb_nadapuram-inclusive-sports-meet-athletes-honoured.jpg"
keywords: ["InclusiveSports", "KeralaSports", "SpecialNeedsEducation", "Nadapuram", "DistrictMeet"]
---

# പരിമിതികളെ മറികടന്ന് കായികവിജയത്തിലേക്ക്; ജില്ലാ ഇൻക്ലൂസീവ് കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങൾക്ക് നാദാപുരത്ത് അനുമോദനം

> **Lead Summary:** നാദാപുരം: ജില്ലാ ഇൻക്ലൂസീവ് കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തൂണേരി ബിആർസി പരിധിയിലെ കായികതാരങ്ങളെ അനുമോദിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

നാദാപുരം: ജില്ലാ ഇൻക്ലൂസീവ് കായികമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തൂണേരി ബിആർസി പരിധിയിലെ കായികതാരങ്ങളെ അനുമോദിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. പ്രദീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അവരെ കായികരംഗത്ത് കൂടുതൽ മുന്നോട്ടുകൊണ്ടുവരുന്നതിനും ഇത്തരം പരിപാടികൾ ഏറെ പ്രചോദനകരമാണെന്ന് കെ.പി. പ്രദീഷ് പറഞ്ഞു. കുട്ടികളുടെ കായികമികവിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായാണ് അനുമോദന പരിപാടി സംഘടിപ്പിച്ചത്.

ബിപിസി കെ.വി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. നാദാപുരം എ.ഇ.ഒ. സി.എച്ച്. സനൂപ് അനുമോദന പ്രസംഗം നടത്തി. സി.പി. പോക്കർ ഹാജി കായികതാരങ്ങൾക്കുള്ള ജേഴ്സി വിതരണം നിർവഹിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ കെ. അശ്വിൻ കുമാർ സന്ദേശം നൽകി.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് അംഗം സുമയ്യ പാട്ടത്തിൽ, സി.വി. നൗഫൽ, റിയാസ് കനവത്ത് എന്നിവർ സംസാരിച്ചു. സ്പെഷ്യൽ എഡ്യൂക്കേറ്റർ സംഗീത സ്വാഗതവും ടി.സി. രജിഷ നന്ദിയും പറഞ്ഞു.

Athletes from the Thuneri BRC area selected for the district inclusive sports meet were felicitated in Nadapuram. Thuneri Block Panchayat president K.P. Pradeesh inaugurated the event, highlighting the importance of recognizing the abilities of children with disabilities and encouraging them in sports.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/386898/nadapuram-inclusive-sports-meet-athletes-honoured)